വിദേശത്തല്ല ഇവിടെ തന്നെ; 2019ലെ ഐപിഎല്‍ പോരാട്ടങ്ങള്‍ മാര്‍ച്ച് 23 മുതല്‍

ഈ സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടം ഇന്ത്യയില്‍ തന്നെ നടക്കും. മാര്‍ച്ച് 23 മുതല്‍ മെയ് 19 വരെയാണ് ഐപിഎല്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്
വിദേശത്തല്ല ഇവിടെ തന്നെ; 2019ലെ ഐപിഎല്‍ പോരാട്ടങ്ങള്‍ മാര്‍ച്ച് 23 മുതല്‍

മുംബൈ: അഭ്യൂഹങ്ങള്‍ക്കെല്ലാം വിട. ഈ സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടം ഇന്ത്യയില്‍ തന്നെ നടക്കും. മാര്‍ച്ച് 23 മുതല്‍ മെയ് 19 വരെയാണ് ഐപിഎല്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ദിവസങ്ങള്‍ പ്രഖ്യാപിച്ച ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് ബിസിസിഐ വ്യക്തമാക്കി. 

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ആ സമയത്ത് നടക്കുന്നതിനാല്‍ ഐപിഎല്‍ വിദേശത്തേക്ക് മാറ്റാന്‍ ആലോചിക്കുന്നതായി വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ഇന്ത്യയില്‍ തന്നെ പോരാട്ടങ്ങള്‍ അരങ്ങേറുമെന്ന് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

നേരത്തെ 2009ലും 2014ലും തെരഞ്ഞെടുപ്പുകള്‍ അരങ്ങേറിയ ഘട്ടത്തില്‍ ഐപിഎല്‍ വിദേശത്തായിരുന്നു അരങ്ങേറിയിരുന്നത്. സമാന സാഹചര്യം തന്നെയായിരുന്നു ഇത്തവണയും. 

ഐപിഎല്‍ ഷെഡ്യൂളും വരാനിരിക്കുന്ന ലോകകപ്പും അടുത്തടുത്താകുമ്പോള്‍ താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ അവസരം ലഭിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഐപിഎല്ലും അടുത്ത അന്താരാഷ്ട്ര മത്സരവും തമ്മില്‍ 15 ദിവസത്തെ ഇടവേള ആവശ്യമാണെന്ന് ജസ്റ്റിസ് ലോധ അധ്യക്ഷനായ ഇടക്കാല ഭരണ സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com