ഐപിഎല്‍ കാര്യവട്ടത്തേക്കും? ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ബിസിസിഐയുടെ പരിഗണനയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2019 08:10 AM  |  

Last Updated: 09th January 2019 08:10 AM  |   A+A-   |  

greenfield

കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ മത്സരങ്ങള്‍ക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും വേദിയായേക്കും. 

പന്ത്രണ്ടാം സീസണിന് വേണ്ടിയുള്ള 20 വേദികളുടെ ചുരുക്കപ്പട്ടികയില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഉള്‍പ്പെട്ടിട്ടുണ്ട്. അന്തിമ തീരുമാനം വന്നിട്ടില്ല. കഴിഞ്ഞ സീസണില്‍ പത്ത് വേദികളിലായിരുന്നു ഐപിഎല്‍ മത്സരങ്ങള്‍ നടന്നത്. പൊതു തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മൂന്ന് മത്സരങ്ങളില്‍ കൂടുതല്‍ ഹോം ഗ്രൗണ്ടില്‍ നടത്താന്‍ സാധിക്കില്ലെന്ന് ഫ്രാഞ്ചൈസികളെ ബിസിസിഐ അറിയിച്ചിട്ടുണ്ട്. 

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഐപിഎല്‍ വിദേശത്തേക്ക് മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ തന്നെ ഐപിഎല്‍ നടത്തുമെന്ന് ബിസിസിഐ വ്യക്തമാക്കി. മാര്‍ച്ച് 23 മുതല്‍ മെയ് 19 വരെയാണ് ഈ വര്‍ഷത്തെ ഐപിഎല്‍ പോരാട്ടങ്ങള്‍.