പല സ്ത്രീകൾക്കും അയക്കുന്നത് ഒരേ മെസേജ്; എല്ലാം കോപ്പി പേസ്റ്റ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2019 06:10 PM  |  

Last Updated: 09th January 2019 06:10 PM  |   A+A-   |  

0521_hardik_pandya_update

 

മുംബൈ: ലൈം​ഗിക ജീവിതത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലും സ്ത്രീവിരുദ്ധ പരാമർശവും നടത്തി ഇപ്പോൾ പുലിവാൽ പിടിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർദിക് പാണ്ഡ്യയും കെഎൽ രാഹുലും. കരണ്‍ ജോഹറിന്റെ ചാറ്റ് ഷോ ആയ കോഫീ വിത് കരണിലാണ് ഇരു താരങ്ങളും വിവാദ പരാമർശങ്ങൾ നടത്തിയത്. ഹര്‍ദികിനും രാഹുലിനും ബിസിസിഐ കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഹര്‍ദിക് പാണ്ഡ്യ ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞ് രം​ഗത്തെത്തിയിരുന്നു.

തന്റെ ലൈംഗിക ജീവിതത്തെ കുറിച്ച് സംസാരിച്ചപ്പോഴാണ് ഹര്‍ദിക് പാണ്ഡ്യ സ്ത്രീവിരുദ്ധമായ രീതിയില്‍ സംസാരിച്ചത്. ചിയര്‍ ലീഡേഴ്‌സിനെ കാണുമ്പോള്‍ ആരുടെ ശ്രദ്ധയാണ് ആദ്യം നഷ്ടപ്പെടുക എന്ന കരണിന്റെ ചോദ്യത്തിനുള്ള ഉത്തരമാണ് ഹർദികിനും രാഹുലിനും പണികൊടുത്തത്. മനസ് ഒരിക്കലും പതറില്ലെന്നായിരുന്നു ഹര്‍ദികിന്റെ ഉത്തരം. ഹർദികിന്റെ മനസ് പതാറത്തതിന്റെ കാരണം രാഹുലാണ് വ്യക്തമാക്കിയത്. ഹര്‍ദിക് എപ്പോഴും ചിയര്‍ലീഡേഴ്‌സിന്റെ കൂടെയാണെന്നും പിന്നെങ്ങനെയാ മനസ് പതറുകയെന്നുമായിരുന്നു രാഹുലിന്റെ വിശദീകരണം. 

പല സ്ത്രീകള്‍ക്കും താന്‍ ഒരേ മെസേജ് അയക്കാറുണ്ടെന്ന് ഫ്‌ളേര്‍ട്ടിങ്ങിനെ കുറിച്ചുള്ള ചോദ്യത്തിന് ഹർദിക് മറുപടി പറയുന്നുണ്ട്. എല്ലാം കോപ്പി പേസ്റ്റ് ചെയ്യാറാണ് പതിവെന്നും ഹര്‍ദിക് തുറന്നു സമ്മതിച്ചു. ഇങ്ങനെ അയച്ച രണ്ട് മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് ഹാര്‍ദികിന് ലഭിച്ചു. ഒരു സുഹൃത്താണ് അതുനല്‍കിയത്. മെസേജ് അയക്കുമ്പോഴെങ്കിലും ഒരുപോലെ അയക്കാതിരിക്കാന്‍ അവനോട് പറയണമെന്നായിരുന്നു ആ സുഹൃത്തിനോട് ആ സ്ത്രീകള്‍ പറഞ്ഞത്. ഫ്‌ളേര്‍ട്ട് ചെയ്യുമ്പോള്‍ എല്ലാ സ്ത്രീകളോടും ഒരേ വികാരമാണ് തനിക്കുണ്ടാകാറുള്ളതെന്നും പിന്നെന്തിനാണ് വ്യത്യസ്ത മെസേജുകള്‍ അയക്കുന്നതെന്നും ഹര്‍ദിക് ഷോയില്‍ ചോദിക്കുന്നുണ്ട്.