പെയ്‌നിന്റെ ഭാര്യ വിടുന്നില്ല, കുട്ടികളെ നോക്കാന്‍ പന്തിന് സമയമുണ്ടാകുമോയെന്ന് ചോദ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2019 11:25 AM  |  

Last Updated: 09th January 2019 11:26 AM  |   A+A-   |  

pant896

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പെയ്‌നും പന്തും തമ്മിലുള്ള സ്ലെഡ്ജിങ്ങായിരുന്നു കളിയുടെ ആവേശം കൂട്ടിയത്. ടെസ്റ്റ് പരമ്പര കഴിഞ്ഞിട്ടും ആ സ്ലെഡ്ജിങ്ങ് പരമ്പരയുടെ അലയൊലികള്‍ അവസാനിക്കുന്നില്ല. പെയ്‌നിന്റെ ഭാര്യയാണ് അതിന്റെ തുടര്‍ച്ചയുമായെത്തി ആരാധകരില്‍ വീണ്ടും കൗതുകം നിറയ്ക്കുന്നത്. 

കുഞ്ഞിന് ഒപ്പമുള്ള ഫോട്ടോയുമായി ഇന്‍സ്റ്റഗ്രാമിലെത്തി, പന്തിന് ബേബിസിറ്റിങ്ങിന് സമയമുണ്ടോ എന്നാണ് പെയ്‌നിന്റെ ഭാര്യയുടെ ചോദ്യം. പന്തിനും കുഞ്ഞുങ്ങള്‍ക്കും ഒപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത് ബെസ്റ്റ് ബേബിസിറ്റര്‍ എന്ന് ബോണി പെയ്ന്‍ പറഞ്ഞതിന് പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സും കൂടിയെന്ന് അവര്‍ പറഞ്ഞിരുന്നു. 

ഇരു ടീമുകള്‍ക്കും വിരുന്നൊരുക്കിയപ്പോള്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും പന്തിന്റെ സ്ലെഡ്ജിങ്ങിനെ കുറിച്ച് പറഞ്ഞിരുന്നു. ബോക്‌സിങ് ഡേ ടെസ്റ്റിന് ഇടയിലായിരുന്നു പന്തും, പെയ്‌നും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍. ധോനി ടീമിലേക്ക് എത്തിയാല്‍ നീ പുറത്തേക്ക് പോകും. വേണമെങ്കില്‍ നിനക്ക്, ഞാനും ഭാര്യയും സിനിമയക്ക്് പോകുമ്പോള്‍ കുട്ടികളെ നോക്കാം എന്നായിരുന്നു പെയ്‌നിന്റെ പ്രകോപനപരമായ വാക്കുകള്‍. 

താത്കാലിക നായകന്‍ എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്ന് പറഞ്ഞായിരുന്നു പന്ത് പെയ്‌നിനെ തിരിച്ചടിച്ചത്. ചിലയ്ക്കാന്‍ മാത്രമേ നിങ്ങള്‍ക്കറിയൂ എന്നും പന്ത് വിക്കറ്റിന്  പിന്നില്‍ നിന്നും പറഞ്ഞിരുന്നു. എന്നാല്‍ സ്ലെഡ്ജിങ് എന്നതിന് അധിക്ഷേപിക്കല്‍ എന്നതിന് അപ്പുറത്തേക്ക് മറ്റൊരു മുഖം നല്‍കി കൊണ്ടുവരാന്‍ പന്തിനും പെയ്‌നിനും സാധിച്ചു.