ധോനിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് അനുകരിച്ച് മാക്‌സ്വെല്‍, ഒപ്പം ഒരു കഥയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2019 12:06 PM  |  

Last Updated: 09th January 2019 12:06 PM  |   A+A-   |  

helic

എബി ഡി വില്ലിയേഴ്‌സ്, സ്റ്റീവ് സ്മിത്ത്, സ്‌റ്റോയ്‌നിസ്, റിക്കി പോണ്ടിങ്...ഓസീസ് ഓള്‍ റൗണ്ടര്‍ അനുകരിച്ചിട്ടുള്ള താരങ്ങളുടെ ലിസ്റ്റാണ് ഇത്. ഇക്കൂട്ടത്തിലേക്ക് ഇപ്പോള്‍ ഒരു പേര് കൂടി.

ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയാണ് മാക്‌സ്വെല്ലിന്റെ പുതിയ ഇര. മാക്‌സ്വെല്‍ ലക്ഷ്യം വെച്ചത് ധോനിയുടെ ഹെലികോപ്റ്റര്‍ ഷോട്ടും. ഹെലികോപ്റ്റര്‍ ഷോട്ടെന്ന് കേട്ടാല്‍ ഇന്ത്യന്‍ മുന്‍ നായകന്റെ മുഖമായിരിക്കും ക്രിക്കറ്റ് പ്രേമികളുടെ ഓര്‍മയിലേക്കെത്തുക. മാക്‌സ്വെല്‍ ആ ഷോട്ട് അനുകരിക്കുക മാത്രമല്ല, അതിനെ കുറിച്ച് പറയാനൊരു കഥയും താരത്തിനുണ്ട്. 

ധോനിയുടെ ക്യാച്ച് താന്‍ നഷ്ടപ്പെടുത്തിയതിന് ശേഷമായിരുന്നു സംഭവം. ഒരു മത്സരത്തില്‍ ഞാന്‍ ധോനിയെ വിട്ടുകളഞ്ഞു. പിന്നാലെയുള്ള ബോള്‍ ധോനി സ്‌റ്റേഡിയത്തിന് പുറത്തേക്ക് പറത്തി. 115 മീറ്റര്‍ ദൂരത്തേക്ക് പറന്ന ഹെലികോപ്റ്റര്‍ ഷോട്ടായിരുന്നു അത്. ജയിംസ് ഫോള്‍ക്കനറുടെ ബോളിലായിരുന്നു അതെന്നും മാക്‌സ്വെല്‍ പറയുന്നു. ധോനിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് മാക്‌സ്വെല്‍ അനുകരിക്കുന്ന വീഡിയോയും ഒപ്പമുണ്ട്. ബോള്‍ നേരിടാതെയുള്ള അനുകരണമാണന്നേയുള്ളു. 

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമില്‍ ഇടംപിടിക്കാന്‍ മാക്‌സ്വെല്ലിനായില്ല. എന്നാല്‍ ഏകദിന ടീമിലേക്ക് താരം തിരികെ എത്തിയിട്ടുണ്ട്. ജനുവരി 12നാണ് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്.