'നീ നല്ല ബേബിസിറ്ററാണെന്ന് കേട്ടു, ഞങ്ങള്‍ക്കിപ്പോള്‍ ഒരാളെ വേണം'; പന്തിനെ ട്രോളി രോഹിത് ശര്‍മയും

റിതികയ്ക്ക് സന്തോഷമാകും എന്നായിരുന്നു പന്തിനെ ട്രോളിയുള്ള രോഹിത്തിന്റെ വാക്കുകള്‍
'നീ നല്ല ബേബിസിറ്ററാണെന്ന് കേട്ടു, ഞങ്ങള്‍ക്കിപ്പോള്‍ ഒരാളെ വേണം'; പന്തിനെ ട്രോളി രോഹിത് ശര്‍മയും

ഇന്ത്യ-ഓസീസ് പരമ്പരയിലെ ബേബിസിറ്റര്‍ ട്രോളുകള്‍ ഏറ്റുപിടിച്ച് ഇന്ത്യന്‍ താരം രോഹിത് ശര്‍മയും. നീ ഒരു നല്ല ബേബിസിറ്ററാണെന്ന് കേട്ടു. ഞങ്ങള്‍ക്ക് ഒരാളെ ഇപ്പോള്‍ വേണം. റിതികയ്ക്ക് സന്തോഷമാകും എന്നായിരുന്നു പന്തിനെ ട്രോളിയുള്ള രോഹിത്തിന്റെ വാക്കുകള്‍. 

ആരാധകര്‍ക്ക് ശുഭദിനം നേര്‍ന്നുള്ള പന്തിന്റെ ട്വീറ്റും ഫോട്ടോയും റീട്വീറ്റ് ചെയ്താണ് രോഹിത്തിന്റെ ട്രോള്‍. റിതികയ്ക്കും രോഹിത്തിനും അടുത്തിടെയായിരുന്നു പെണ്‍കുഞ്ഞ് പിറന്നത്. പന്തിനെ ട്രോളിയുള്ള രോഹിത്തിന്റെ ട്വീറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വൈറലായി കഴിഞ്ഞു. 

രോഹിത്തിന് മുന്‍പ്, പെയ്‌നിന്റെ ഭാര്യ ബോണി പെയ്‌നും വീണ്ടും ബേബിസിറ്റര്‍ അലയൊലിയുമായി എത്തിയിരുന്നു. കുഞ്ഞിനൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത്, കുട്ടിയെ നോക്കാന്‍ നിങ്ങള്‍ക്ക് സമയമുണ്ടോ എന്നായിരുന്നു പന്തിനോട് ബോണി പെയ്ന്‍ ചോദിച്ചത്. ഓസീസിനെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിലായിരുന്നു ബേബിസിറ്റര്‍ സ്ലെഡ്ജിങ്ങ് വരുന്നത്. 

ധോനി ടീമിലേക്ക് മടങ്ങി എത്തിയാല്‍ നിനക്ക് സ്ഥാനം നഷ്ടമാകും. വേണമെങ്കില്‍ ഞാനും ഭാര്യയും സിനിമയ്ക്ക് പോകുമ്പോള്‍ നീ കുട്ടികളെ നോക്കുവാന്‍ വരൂ എന്നായിരുന്നു പന്തിനെ പ്രകോപിപ്പിക്കാനായി പെയ്ന്‍ പറഞ്ഞത്. നിങ്ങള്‍ താത്കാലിക നായകനെ കുറിച്ച് പറഞ്ഞിട്ടുണ്ടോ  എന്ന ചോദ്യവും ഉന്നയിച്ചായിരുന്നു പന്ത് തിരിച്ചടിച്ചത്. ചിലയ്ക്കുവാന്‍ മാത്രമേ നിങ്ങള്‍ക്കറിയൂ എന്നും പന്ത് പറഞ്ഞിരുന്നു. ഇരു ടീമുകള്‍ക്കും വിരുന്നൊരുക്കിയ ഓസീസ് പ്രധാനമന്ത്രിയും പന്തിന്റെ സ്ലെഡ്ജിങ്ങിനോട് പോസിറ്റീവായി പ്രതികരിക്കുകയുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com