'രോഹിത് ഭയ്യാ... സമൈറയെ നോക്കാന്‍ എനിക്ക് സന്തോഷമേയുള്ളൂ'- രോഹിതിന് പന്തിന്റെ മറുപടി ഒപ്പം യുസ്‌വേന്ദ്ര ചഹലിന് കൊട്ടും

രോഹിതിന് മറുപടിയുമായി പന്ത് മറുപടി നൽകിയിരിക്കുകയാണിപ്പോൾ. ഇതിനുള്ള മറുപടിയില്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് ചെറിയൊരു കൊട്ടുകൊടുക്കാനും പന്ത് മറന്നില്ല 
'രോഹിത് ഭയ്യാ... സമൈറയെ നോക്കാന്‍ എനിക്ക് സന്തോഷമേയുള്ളൂ'- രോഹിതിന് പന്തിന്റെ മറുപടി ഒപ്പം യുസ്‌വേന്ദ്ര ചഹലിന് കൊട്ടും

മുംബൈ: ഏഴ് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ഓസീസ് മണ്ണിൽ ടെസ്റ്റ് പരമ്പര വിജയിച്ച് ചരിത്രമെഴുതിയത്. മികച്ച ബാറ്റിങും വിക്കറ്റിന് പിന്നിലെ ഉജ്ജ്വല പ്രകടനവുമായി റിഷഭ് പന്ത് ടീമിലെ നിർണായക സാന്നിധ്യമായിരുന്നു. ടിം പെയ്ൻ സ്ലഡ്ജ് ചെയ്ത് പ്രകോപിപ്പിക്കാൻ ശ്രമിച്ചപ്പോൾ അതേനാണയത്തിൽ തിരിച്ച് മറുപടി പറയാൻ പന്തിന് സാധിച്ചിരുന്നു. അദ്ദേഹം നൽകിയ മറുപടികളും അന്ന് ശ്രദ്ധേയമായിരുന്നു. അന്ന് പെയ്നിന്റെ ബേബി സിറ്റർ പ്രയോ​ഗം ശ്രദ്ധേയമായിരുന്നു. പിന്നാലെ ടിം പെയ്നിന്റെ ഭാര്യ ബോണി പെയ്നും പന്തിനെ ട്രോളിയിരുന്നു. രണ്ടാമതും ബോണി പെയ്ൻ രം​ഗത്തെത്തിയതും ശ്രദ്ധേയമായി. 

ബോണിക്ക് പിന്നാലെ രോ​ഹിത് ശർമയും പന്തിനെ ട്രോളി രം​ഗത്തെത്തിയിരുന്നു. രോഹിതിന് മറുപടിയുമായി പന്ത് മറുപടി നൽകിയിരിക്കുകയാണിപ്പോൾ. ഇതിനുള്ള മറുപടിയില്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന് ചെറിയൊരു കൊട്ടുകൊടുക്കാനും പന്ത് മറന്നില്ല.

ഗുഡ്‌മോണിങ് ബഡ്ഡി... 'കുട്ടികളെ നോക്കാന്‍ നിങ്ങള്‍ മിടുക്കനാണെന്ന് അറിയാം. ഇപ്പോള്‍ ഒരാളെ ആവശ്യമുണ്ട്. ഒരാളെ കിട്ടിയാല്‍ റിതിക ഒരുപാട് സന്തോഷവതിയായിരിക്കും..' രോഹിത് കുറിച്ചിട്ടു. കഴിഞ്ഞ ദിവസമാണ് രോഹിത്- റിതിക ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്.

'രോഹിത് ഭയ്യാ ചഹൽ അവിടെയുണ്ടല്ലോ, അവന്‍ കൃത്യമായി പണി എടുക്കുന്നില്ലെന്ന് തോന്നുന്നു. എന്തായാലും സമൈറയെ നോക്കാന്‍ എനിക്ക് സന്തോഷമേയുള്ളൂ' എന്നായിരുന്നു പന്തിന്റെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com