കെ.എല്‍.രാഹുലിനും, ഹര്‍ദിക് പാണ്ഡ്യയ്ക്കും സസ്‌പെന്‍ഷനെന്ന് സൂചന; രണ്ട് കളിയില്‍ വിലക്കേര്‍പ്പെടുത്താന്‍  ശുപാര്‍ശ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2019 01:30 PM  |  

Last Updated: 10th January 2019 01:36 PM  |   A+A-   |  

1529338893-Rahul_pandya

ടെലിവിഷന്‍ ചാറ്റ് ഷോയ്ക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയേയും കെ.എല്‍.രാഹുലിനേയും സസ്‌പെന്‍ഡ് ചെയ്‌തേക്കും. രണ്ട് മത്സരങ്ങളില്‍ ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന് സിഒഎ തലവന്‍ വിനോദ് റായ് പറഞ്ഞു. 

ഹര്‍ദിക്കിന്റേയും രാഹുലിന്റേയുംന പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ബിസിസിഐ ഇരുവരോടും വിശദീകരണം തേടിയിരുന്നു. മനഃപൂര്‍വം ആരേയും അധിക്ഷേപിക്കാന്‍ പറഞ്ഞതല്ലെന്നും, സംഭവിച്ചു പോയതില്‍ കുറ്റബോധമുണ്ടെന്നും, ഇനിയിത് ആവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കി ഹര്‍ദിക് മാപ്പപേക്ഷ നല്‍കിയെങ്കിലും ബിസിസിഐ ഇത് തള്ളി. 

പാണ്ഡ്യയുടെ മാപ്പപേക്ഷ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചത്. പെണ്‍കുട്ടികളുമായി ഇടപെഴകുന്നതിനെ കുറിച്ചും, മാതാപിതാക്കളോട് തുറന്ന് സംസാരിക്കുന്നതിനെ കുറിച്ചുമെല്ലാമുള്ള ഇവരുടെ പ്രതികരണങ്ങളാണ് വിവാദമായത്. 

18ാം വയസില്‍ തന്റെ മുറിയില്‍ നിന്നും കോണ്ടം കണ്ടെത്തിയതിന് അമ്മ ശകാരിച്ചു. എന്നാല്‍ ഞാന്‍ സുരക്ഷിതനായിരിക്കും എന്ന ഉപദേശമാണ് അച്ഛന്‍ നല്‍കിയത് എന്നുമായിരുന്നു രാഹുലിന്റെ വാക്കുകള്‍. ക്ലബുകളില്‍ പാര്‍ട്ടികള്‍ക്കെത്തുമ്പോള്‍ പെണ്‍കുട്ടികളുടെ  പേര് ചോദിക്കാത്തത് എന്തെന്നായിരുന്നു ഹര്‍ദിക്കിനോട് കരണ്‍ ജോഹര്‍ ചോദിച്ചത്. അവരുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്നതിലാണ് തന്റെ ശ്രദ്ധ എന്നായിരുന്നു ഹര്‍ദിക്കിന്റെ മറുപടി.