പന്തിലേക്ക് നോക്കുന്നു കൂടിയില്ല, പോഗ്ബയുടെ കിടിലന്‍ ഫ്‌ലക്കില്‍ ഞെട്ടി ആരാധകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2019 01:15 PM  |  

Last Updated: 10th January 2019 01:15 PM  |   A+A-   |  

pogba

മൗറിഞ്ഞോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ടതിന് പിന്നാലെ തകര്‍ത്തു കളിക്കുകയാണ് പോഗ്ബ. തുടര്‍ച്ചയായി രണ്ട് വട്ടം ഇരട്ട ഗോള്‍ നേടി ഓള്‍ഡ് ട്രഫോര്‍ഡില്‍ ആരാധകര്‍ക്ക് പുതു ജീവന്‍ നല്‍കിയ പോഗ്ബ പന്തിലേക്ക് നോക്കുക പോലും ചെയ്യാതെ അതിനെ നിയന്ത്രിച്ചാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്. 

ബുധനാഴ്ച ദുബൈയില്‍ വെച്ച് കളിക്കളത്തിന് പുറത്തിരുന്ന് ഒരു അഭിമുഖം നല്‍കുന്നതിന് ഇടയിലായിരുന്നു സംഭവം. ഗോള്‍ പോസ്റ്റിന് സമീപം നിന്ന് സഹതാരം പന്ത് പോഗ്ബ ഇരിക്കുന്നതിന്റെ നേരെ ഉയര്‍ത്തിയടിക്കുന്നു. ഈ സമയം ക്യാമറയ്ക്ക് നേരെയിരുന്ന് സംസാരിച്ചുകൊണ്ടിരിക്കുന്ന പോഗ്ബ ഉയര്‍ന്നു വരുന്ന പന്തിലേക്ക് ആദ്യമൊന്ന് നോക്കി. പിന്നെ ക്യാമറയ്ക്ക് നേരെ തന്നെ ഇരുന്നു കാലുകൊണ്ട് പതിയെ പന്ത് തിരിച്ചു വിടുന്നു. 

പോഗ്ബയുടെ ആ നോ ലുക്ക് ഫഌപ്പിന്റെ വീഡിയോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തന്നെയാണ് തങ്ങളുടെ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്. ക്യാമറയേയും അഭിമുഖം നടത്തുന്നയാളെ കൂടിയും പോഗ്ബ ഇവിടെ രക്ഷിച്ചു. മൗറിഞ്ഞോ പോയതിന് ശേഷം നാല് ഗോളും നാല് അസിസ്റ്റുമാണ് പോഗ്ബ നടത്തിയത്.