ഗോള്‍ 2019: എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജയം നേടി എസ്എന്‍ കോളേജ്, ആവേശം പകര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് താരവും  

കളിയുടെ 36-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്
ഗോള്‍ 2019: എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജയം നേടി എസ്എന്‍ കോളേജ്, ആവേശം പകര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് താരവും  

കൊച്ചി: തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളേജിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കണ്ണൂര്‍ എസ്എന്‍ കോളെജ്.  ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തുന്ന ഇന്റര്‍ കൊളജിയറ്റ് പോരാട്ടമായ ഗോള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലാണ് എസ്എന്‍ കോളെജ് വിജയം നേടിയത്. 

ഇന്നലെ മഹരാജാസ് ഗ്രൗണ്ടില്‍ നടന്ന വാശീയേറിയ മത്സരത്തിനൊടുവില്‍ വിജയം കൈപിടിയിലൊതുക്കുകയായിരുന്നു എസ്എന്‍. സര്‍വകലാശാല തല കളിക്കാര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ഇരു ടീമുകളും നേര്‍ക്കുന്നേര്‍ പൊരിതിയപ്പോള്‍ മികച്ച കളി തന്നെയാണ് കാണികള്‍ക്ക് ആസ്വദിക്കാനായത്. കളിയുടെ 36-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ശ്രുബിന്‍ കെവിയാണ് എസ്എന്നിനായി ആദ്യ ഗോള്‍ സ്വന്തമാക്കിയത്. പിന്നാലെ ജസീല്‍ കെ രണ്ട് ഗോളുകളും രാഹുല്‍ പി ഒരു ഗോളും നേടി. 57-ാം മിനിറ്റിലും 72-ാം മിനിറ്റിലുമായിരുന്നു ജസീല്‍ ഗോള്‍വല കുലുക്കിയത്. 75-ാം മിനിറ്റിലായിരുന്നു രാഹുലിന്റെ ഗോള്‍ നേട്ടം.

എസ്എന്‍ കോളേജ് പൊരുതി നേടിയ ജയത്തിന് സാക്ഷിയാവാന്‍ മുന്‍ ടീമംഗവും കേരള ബ്ലാസ്റ്റേഴ്‌സ് താരവുമായ സഹല്‍ അബ്ദുല്‍ സമദും ഇന്നലെ മഹാരാജാസ് മൈതാനിയില്‍ എത്തിയിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് ടീമംഗങ്ങള്‍ക്കൊപ്പം തിരക്കിട്ട പരിശീലനത്തിലാണെങ്കിലും ഇന്നലെ കളി കാണാന്‍ സമയം കണ്ടെത്തിയ സഹല്‍ മത്സരം അവസാനിച്ചപ്പോള്‍ കോളേജിന് വിജയം സമ്മാനിച്ച ടീം അംഗങ്ങളെ ഗ്രൗണ്ടിലെത്തി അഭിനന്ദിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ടൂര്‍ണമെന്റില്‍ ബൂട്ടണിഞ്ഞ താരമാണ് സഹല്‍. കളികഴിഞ്ഞ് മടങ്ങുന്നതിന് മുമ്പ് ടീം അംഗങ്ങള്‍ക്കൊപ്പം ചിത്രം പകര്‍ത്താനും താരം മറന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com