'നേരെ എത്തിയ പന്തുകള്‍ പോലും ധോനി ഡ്രോപ് ചെയ്തിരുന്നു'; പന്തിനും ധോനിക്കും മുന്‍പേ റെക്കോര്‍ഡുകള്‍ തീര്‍ത്ത വിക്കറ്റ് കീപ്പര്‍ പറയുന്നു

ധോനിയുടെ അതേ സമീപനമാണ് പന്തിന്റേതും.  ആകാശത്തോളും ഉയര്‍ത്തേണ്ടതില്ല പന്തിനെ ഇപ്പോള്‍. നമുക്ക് പ്രോത്സാഹിപ്പിക്കാം
'നേരെ എത്തിയ പന്തുകള്‍ പോലും ധോനി ഡ്രോപ് ചെയ്തിരുന്നു'; പന്തിനും ധോനിക്കും മുന്‍പേ റെക്കോര്‍ഡുകള്‍ തീര്‍ത്ത വിക്കറ്റ് കീപ്പര്‍ പറയുന്നു

11 ക്യാച്ചുകളാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒരു ടെസ്റ്റില്‍ മാത്രം യുവതാരം റിഷഭ് പന്ത് നേടിയത്. എന്നാല്‍, വിക്കറ്റിന് പിന്നില്‍ പന്തിന് നിരവധി സാങ്കേതിക പോരായ്മകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ഫറോഖ് എഞ്ചിനിയര്‍. 

ധോനിയുടെ അതേ സമീപനമാണ് പന്തിന്റേതും.  ആകാശത്തോളും ഉയര്‍ത്തേണ്ടതില്ല പന്തിനെ ഇപ്പോള്‍. നമുക്ക് പ്രോത്സാഹിപ്പിക്കാം. പക്ഷേ, സാങ്കേതികമായി അനവധി പോരായ്മകള്‍ പന്തിനുണ്ടെന്ന് അദ്ദേഹം പറയുന്നു. കാല്‍ ചലനങ്ങളിലെ മികവും, എപ്പോഴും ഡൈവ് ചെയ്യാതെ, ബോളിലേക്ക് ആയുന്നതുമാണ് നല്ല വിക്കറ്റ് കീപ്പറുടെ ലക്ഷണം. പിഴവുകള്‍ തിരുത്താന്‍ പന്തിന് സമയം ഇനിയുമുണ്ട്. തെറ്റുകളില്‍ നിന്നും അവന്‍ പാഠം പഠിക്കും. 

എന്നാല്‍, പ്രാഥമിക കാര്യങ്ങളില്‍ പന്തിന് ശക്തമായ അടിത്തറയുണ്ട്. വിക്കറ്റ് കീപ്പിങ് എന്നത് സ്വാഭാവികമായി പഠിച്ച് വരേണ്ടതാണ്. പന്തിന്റെ ശൈലി എനിക്കിഷ്ടമാണെങ്കിലും ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ പുറത്തായ രീതി ചോദ്യം ചെയ്യണം. മോശം ഷോട്ടായിരുന്നു അത്. ഞങ്ങളുടെ സമയത്താണ് അങ്ങിനെയൊരു ഷോട്ട് പിറന്നത് എങ്കില്‍ അതിന് ശേഷമുള്ള മത്സരം കളിക്കാന്‍ ടീമിലുണ്ടാകുമായിരുന്നില്ല. 

ധോനിയും ഇങ്ങനെ തന്നെയായിരുന്നു. മുന്നിലേക്ക് നേരെയെത്തുന്ന ബോളുകള്‍ പോലും വിട്ടുകളഞ്ഞിരുന്നു. ഇംഗ്ലണ്ടില്‍ വെച്ച് ഞാന്‍ കമന്റേറ്ററായി ഇരിക്കുമ്പോള്‍ ധോനിയെ എന്റെ മുന്നിലേക്ക് സച്ചിന്‍ കൊണ്ടുവന്നു. എന്താണ് നിങ്ങള്‍ ചെയ്യുന്നതെന്ന് ഞാന്‍ ധോനിയോട് ചോദിച്ചു, ബോള്‍ കണ്ടുകഴിഞ്ഞ് എന്റെ ഗ്ലൗസിലേക്ക് പന്ത് വരുന്നത് വരെ ആന്റിസിപ്പേറ്റ് ചെയ്യുമെന്നായിരുന്നു ധോനിയുടെ വാക്കുകള്‍. എന്നാല്‍ പന്ത് ഗ്ലൗസിലേക്ക് എത്തുന്നത് വരെ പന്തില്‍ നിന്നും നോട്ടമെടുക്കരുത് എന്ന് ഞാന്‍ ധോനിയോട് നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com