ആരാധകനെ ഇഡിയറ്റ് എന്ന് വിളിച്ച് ജഡേജ; പ്രകോപനം കളിയില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞതിന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2019 10:18 AM  |  

Last Updated: 11th January 2019 10:18 AM  |   A+A-   |  

jadeja231

കളി പഠിപ്പിക്കാന്‍ ശ്രമിച്ച ആരാധകനോട് കയര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. മറ്റ് കാര്യങ്ങളില്‍ നിന്നും ശ്രദ്ധ വിട്ട് കളിയില്‍ മാത്രം ശ്രദ്ധിക്കാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകന്‍ പറഞ്ഞതാണ് ജഡേജയെ പ്രകോപിപ്പിച്ചത്. ഇഡിയറ്റ് എന്ന് വിളിച്ചായിരുന്നു ജഡേജയുടെ മറുപടി. 

പുതിയ ഹെയര്‍സ്റ്റൈല്‍ നിര്‍ദേശിക്കാന്‍ പറഞ്ഞായിരുന്നു ജഡേജയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. അതിടിയിലായിരുന്നു, കളിയില്‍ മാത്രം ശ്രദ്ധിക്കാന്‍ നിര്‍ദേശിച്ചുള്ള ആരാധകന്റെ കമന്റ്. നിങ്ങളുടെ സ്ഥലത്ത് ടിവി ഉണ്ടോ? കഴിഞ്ഞ കളി കണ്ടോ, ഇഡിയറ്റ് എന്നും പറഞ്ഞായിരുന്നു ജഡേജ തിരിച്ചടിച്ചത്. ഓസീസിനെതിരെ സിഡ്‌നിയില്‍ ജഡേജ 114 ബോളില്‍ നിന്നും 84 റണ്‍സ് നേടിയിരുന്നു. 

204 റണ്‍സിന്റെ കൂട്ടുകെട്ടായിരുന്നു സിഡ്‌നിയില്‍ ജഡേജ പന്തിനൊപ്പം ചേര്‍ന്ന് തീര്‍ത്തത്. ഓസീസിനെതിരെ ആദ്യ രണ്ട് ടെസ്റ്റുകളും ജഡേജയ്ക്ക് നഷ്ടമായെങ്കിലും അശ്വിന് പരിക്കില്‍ നിന്നും പുറത്തുവരുവാന്‍ സാധിക്കാതിരുന്നതോടെ ജഡേജ പ്ലേയിങ് ഇലവനിലേക്ക് എത്തി. രണ്ട് ടെസ്റ്റില്‍ നിന്ന് ഏഴ് വിക്കറ്റും ജഡേജ നേടി.