കൈകോര്‍ത്ത് പിടിച്ച് അവര്‍ ഇരുന്നു, ധോനിയുടെ കട്ട ആരാധികയായ മുത്തശ്ശി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2019 10:33 AM  |  

Last Updated: 11th January 2019 10:33 AM  |   A+A-   |  

dhoni89

ലോകത്തിന്റെ വിവിധ കോണുകളില്‍ ആരാധകരുള്ള താരമാണ് ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി. അക്കൂട്ടത്തിലൊരാള്‍ കഴിഞ്ഞ ദിവസം സിഡ്‌നിയില്‍ ധോനിയുടെ പരിശീലനം കാണുന്നതിനായി ഗ്രൗണ്ടിലെത്തി. വയസ് 87 പിന്നിട്ട ധോനിയുടെ കട്ട ആരാധികയായ മുത്തശ്ശിയായിരുന്നു അത്. 

എസ് സിജി ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളുടെ പരിശീലനം കാണാന്‍ നിരവധി ഇന്ത്യന്‍-ഓസീസ് ആരാധകര്‍ എത്തിയിരുന്നു. അക്കൂട്ടത്തില്‍ വന്ന ഇഡിത് നോര്‍മാനാണ് എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കാക്കിയത്. പരിശീലനത്തിന് ഇറങ്ങിയ ധോനിയുടെ ശ്രദ്ധയിലേക്കും മുത്തശ്ശി എത്തി. ഇവര്‍ക്കടുത്തേക്കെത്തിയ ധോനി മുത്തശ്ശിക്കൊപ്പം കൈക്കോര്‍ത്ത് പിടിച്ചുമിരുന്നു. അവര്‍ പറയുന്നതെല്ലാം കേട്ട്, അവരെ സന്തോഷിപ്പിച്ചാണ് ധോനി മടക്കിയത്. 

കളിയിലേക്ക് വരുമ്പോള്‍ മികച്ച ഫോമിലല്ല ധോനി ഇപ്പോള്‍. ഓസ്‌ട്രേലിയന്‍ പരമ്പരയിലും മികവ് കാണിക്കാന്‍ ധോനിക്കായില്ലാ എങ്കില്‍ താരത്തിന് നേരെയുള്ള വിമര്‍ശനങ്ങള്‍ ഉയരുമെന്ന് ഉറപ്പാണ്. റിഷഭ് പന്ത് മികവ് കാട്ടുക കൂടി ചെയ്യുമ്പോള്‍ ധോനിക്ക് മേലുള്ള സമ്മര്‍ദ്ദം വര്‍ധിക്കുന്നു.