ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നിര്‍മല കോളെജും; എസ്എന്‍ കോളെജിനെതിരെ ജയം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2019 06:05 AM  |  

Last Updated: 11th January 2019 06:05 AM  |   A+A-   |  

goal_2

കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗോള്‍ ഓള്‍ കേരള ഇന്റര്‍ കോളേജ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മൂവാറ്റുപുഴ നിര്‍മലാ കോളെജ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇന്നലെ ഷൊര്‍ണൂര്‍ എംപിഎംഎം എസ്എന്‍ കോളെജിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിര്‍മല കോളെജ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബര്‍ത്ത് ഉറപ്പിച്ചത്. 

നിര്‍മല കോളെജിനായി അഭിരവ് ഷാജി രണ്ടും ജിതിന്‍ ഒന്നും ഗോളുകള്‍ വീതം നേടി. എസ്എന്‍ കോളെജിനായി ഫാരിസ് വിഎം ആണ് ഒരു ഗോള്‍ നേടിയത്. കളിയുടെ തുടക്കത്തില്‍ തണുപ്പന്‍ മത്സരമായി തോന്നിച്ചെങ്കിലും ആദ്യ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ടീമുകള്‍ മത്സരചൂടിലേക്കെത്തി. 36-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. അഭരവാണ് എംഇഎസിനായി ആദ്യ ഗോള്‍ നേടിയത്. കളി ആദ്യ പകുതി പിന്നിട്ടപ്പോള്‍ 1-0 എന്ന നിലയിലായിരുന്നു സ്‌കോര്‍.

50-ാം മിനിറ്റില്‍ അഭിരവ് തന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി സ്‌കോര്‍ 2-0 എന്ന നിലയിലെത്തിച്ചു. 76-ാം മിനിറ്റിലാണ് എസ്എന്‍ കോളെജ് ആദ്യ ഗോള്‍ തിരിച്ചടിച്ചത്. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളിന്‍ നിര്‍മല കോളെജ് വീണ്ടും ഗോള്‍വല കുലുക്കി. കളിയുടെ അവസാരം പ്രതിരോധിച്ച് കളിച്ചെങ്കിലും ഫോം കണ്ടെത്താന്‍ വൈകിയത് എംഇഎസ്സിന് പരാജയം സമ്മനിച്ചു.