വിരമിക്കലിനെ കുറിച്ച് മനസ് തുറന്ന് കോഹ്‌ലി; കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ചെയ്യാവുന്നതെല്ലാം ചെയ്തു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2019 09:53 PM  |  

Last Updated: 11th January 2019 09:53 PM  |   A+A-   |  

67482027

 

സിഡ്‌നി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം നാളെ നടക്കാനിരിക്കെ തന്റെ വിരമിക്കലിനെ കുറിച്ച് മനസ് തുറന്നുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ വാക്കുകൾ ശ്രദ്ധേയമായി. ഏകദിന പോരാട്ടത്തിന് മുന്നേടിയായുള്ള പത്രസമ്മേളനത്തിനിടെയാണ് കോഹ്‌ലി തന്റെ നിലപാട് വ്യക്തമാക്കിയത്. 

വിരമിച്ചു കഴിഞ്ഞാൽ പിന്നെ ഒരിക്കലും ബാറ്റെടുക്കില്ലെന്ന് കോഹ്‌ലി പറഞ്ഞു. എബി ഡിവില്ലിയേഴ്‌സും ബ്രണ്ടന്‍ മെക്കല്ലവുമെല്ലാം വിരമിച്ച ശേഷവും ഐപിഎല്ലിലും ബിഗ് ബാഷിലും കളിക്കുന്നുണ്ട്. അത്തരത്തില്‍ താന്‍ വീണ്ടും കളത്തിലിറങ്ങില്ലെന്നാണ് കോഹ്‌ലി പറയുന്നത്. 

'എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ക്രിക്കറ്റില്‍ ചെയ്യാവുന്നതെല്ലാം ചെയ്തു. വിരമിക്കലിന് ശേഷം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്കറിയില്ല. എന്നാല്‍ അതിനു ശേഷം ഞാന്‍ ബാറ്റെടുക്കില്ലെന്ന് ഉറപ്പാണ്. ക്രിക്കറ്റില്‍ എനിക്ക് നല്‍കാന്‍ കഴിയുന്നതെല്ലാം നല്‍കിക്കഴിഞ്ഞു എന്ന് തോന്നുന്ന ദിവസമായിരിക്കും കളി അവസാനിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ പിന്നീട് ഒരു തിരിച്ചുവരവ് ഉണ്ടാകില്ല. പിന്നീട് ഒരിക്കലും ക്രിക്കറ്റില്‍ എന്നെ കാണാനും സാധിക്കില്ല'- കോലി കൂട്ടിച്ചേര്‍ത്തു.