‍ഹിറ്റ്മാൻ ‍ഡാഡി സ്വീകരിച്ചു, സമൈറയ്ക്കായി ആ അപ്രതീക്ഷിത സമ്മാനം (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2019 03:29 PM  |  

Last Updated: 11th January 2019 03:29 PM  |   A+A-   |  

rohitsharmajourno100119_0

 

സിഡ്‌നി: ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് രോഹിത് ശർമ നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ റിതിക ഒരു പെൺകുട്ടിക്ക് ജന്മം നൽകിയതിനെ തുടർന്നായിരുന്നു താരത്തിന്റെ ഇന്ത്യയിലേക്കുള്ള മടക്കം. റതികയ്ക്കും പുതിയ അതിഥി സമൈറയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രം താരം ട്വിറ്ററിലൂടെ പങ്കിടുകയും ചെയ്തിരുന്നു. 

നിലവിൽ  ഏകദിന പരമ്പരയ്ക്കായി താരം വീണ്ടും ഓസ്ട്രേലിയയിൽ തിരികെ എത്തിയിരിക്കുകയാണിപ്പോൾ. മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ രോഹിത് പങ്കെടുത്തിരുന്നു. 

അച്ഛനായ ശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ രോഹിത് ശര്‍മയ്ക്ക് അപ്രതീക്ഷിത സമ്മാനവും അതിനിടെ ലഭിച്ചു. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സിഡ്‌നിയിൽ നടന്ന വാര്‍ത്താസമ്മേളനത്തിനിടയിലാണ് ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകൻ രോഹിതിന് ഒരു കുഞ്ഞു സമ്മാനം കൈമാറിയത്.

സമ്മാനം പക്ഷേ രോഹിത്തിനല്ല എന്നുമാത്രം. രോഹിത്തിന്റെ മകള്‍ സമൈറയ്ക്കായാണ് മാധ്യമപ്രവർത്തകൻ സമ്മാനം കൈമാറിയത്. ഒരു കൊച്ചു പാവക്കുട്ടിയായിരുന്നു മാധ്യമ പ്രവർത്തകൻ ഹിറ്റ്മാന് കൈമാറിയത്. സമ്മാനം സന്തോഷത്തോടെ സ്വീകരിക്കുന്നതായി രോഹിത് പ്രതികരിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ മറാത്തി ഭാഷയിലാണ് സംസാരിച്ചത്.