സിഡ്‌നിയില്‍ കേരളത്തിലെ പ്രളയവും വിഷയമാകും; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടേയും പിന്തുണ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2019 01:31 PM  |  

Last Updated: 11th January 2019 01:31 PM  |   A+A-   |  

floodsy

ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ സിഡ്‌നിയില്‍ നേരിടുമ്പോള്‍ കേരളത്തിനും അവിടെ കാര്യമുണ്ട്. പ്രളയത്തില്‍ നിന്നും കരകയറി എത്തിയ കേരളത്തെ കുറിച്ചുള്ള സന്ദേശം പങ്കുവയ്ക്കുവാനുള്ള വേദിയും, കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുവേണ്ട ധനസമാഹരണത്തിനുള്ള വേദിയുമാകും സിഡ്‌നി. 

ധനസമാഹരണ പരിപാടിക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്തുണ നല്‍കി. സിഡ്‌നി ഗ്രൗണ്ടിലും പുറത്തും കേരളത്തിന്റെ പുനര്‍നിര്‍മാണ സന്ദേശം പ്രചരിപ്പിക്കുവാനുള്ള അനുവാദവും സിഡ്‌നി മലയാളി അസോസിയേഷന് ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കി. ഗ്യാലറിയില്‍ 500 പേര്‍ക്ക് ഒരുമിച്ചിരിക്കുവാനും, ചെണ്ടമേളത്തിനുള്‍പ്പെടെയുള്ള അനുവാദവും ലഭിച്ചിട്ടുണ്ട്‌.

റൈസ് ആന്‍ഡ് റിസ്റ്റോര്‍ കാര്‍ണിവല്‍ എന്ന പേരിലാണ് പരിപാടി. കമന്ററി ബോക്‌സില്‍ നിന്നും കേരളത്തിന്റെ പുനര്‍നിര്‍മാണ സന്ദേശത്തെ കുറിച്ച് പ്രതിപാദിക്കും. ഓസ്‌ട്രേലിയന്‍ ആരാധകരുടെ ഉള്‍പ്പെടെ ശ്രദ്ധ ഇതിലേക്ക് കൊണ്ടുവരുന്നതിനുള്ള പരിപാടികളാണ് ആസുത്രണം ചെയ്തിരിക്കുന്നതെന്ന് ഓസ്‌ട്രേലിയയിലെ മലയാളി അസോസിയേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.