ഇന്ത്യയെ കരകയറ്റാന്‍ രോഹിത്ത്; ചിയര്‍ ചെയ്ത് കുഞ്ഞ് സമയ്‌റയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2019 12:58 PM  |  

Last Updated: 12th January 2019 12:58 PM  |   A+A-   |  

rohit98

 

സിഡ്‌നിയില്‍ കളിക്കാനിറങ്ങിയ രോഹിത് ശര്‍മയ്ക്ക് വേണ്ടി ചിയര്‍ ചെയ്ത് മകള്‍ സമയ്‌റയും. റിതികയാണ് രോഹിത്തിന്റെ കളി കണ്ട് കിടക്കുന്ന സമയ്‌റയുടെ വീഡിയോയുമായി ഇന്‍സ്റ്റഗ്രാമിലെത്തിയത്. 

ഐ ലവ് മൈ ഡാഡി എന്നെഴുതിയ ഉടുപ്പും ധരിച്ചാണ് സമയ്‌റയുടെ കിടപ്പ്. റിതികയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകര്‍ക്കിപ്പോള്‍ കൗതുകമാകുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയായിരുന്നു രോഹിത്തിന് പെണ്‍കുഞ്ഞ് ജനിക്കുന്നത്. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ രോഹിത്തിന് മെല്‍ബണ്‍ ടെസ്റ്റില്‍ കളിക്കാനായിരുന്നില്ല. 

സിഡ്‌നി ഏകദിനത്തില്‍ തുടക്കത്തില്‍ തകര്‍ച്ച നേരിടുകയാണ് ഇന്ത്യ. നാല് റണ്‍സ് എടുത്ത് നില്‍ക്ക് മൂന്ന് മുന്‍ നിര വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ധോനിയും രോഹിത് ശര്‍മയുമാണ് പത്ത് ഓവറിലേക്ക് കളി എത്തുമ്പോള്‍ ഇന്ത്യയ്ക്കായി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഖവാജയുടേയും, മാര്‍ഷിന്റേയും ഹാന്‍ഡ്‌സ്‌കോമ്പിന്റേയും അര്‍ധ ശതകത്തിന്റെ ബലത്തില്‍ 289 റണ്‍സ് കണ്ടെത്തുകയായിരുന്നു.