മത്സരം തോറ്റെങ്കിലും, ‍‍ഡ്രിങ്ക്സ് ബ്രേക്ക് സമയത്ത് നൃ‌ത്തവുമായി വീണ്ടും കോഹ്‌ലി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2019 04:49 PM  |  

Last Updated: 12th January 2019 04:49 PM  |   A+A-   |  

KohliDance_PTI_0_0_0


 
സിഡ്നി: ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയെന്ന ചരിത്ര നേട്ടത്തിന്റെ സന്തോഷം പങ്കിട്ടുള്ള ടീമം​ഗങ്ങളുടെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ​ഗ്രൗണ്ടിലും അതിന് ശേഷം ഡ്രസിങ് റൂമിലേക്ക് പോകുമ്പോഴും തുടങ്ങി ഡാൻസ് ചെയ്യാൻ അവസരം കിട്ടിയപ്പോഴൊക്കെ ഇന്ത്യൻ താരങ്ങൾ അതല്ലാം ശരിക്കും മുതലാക്കിയിരുന്നു. ഇക്കാര്യത്തിൽ മുന്നിൽ നിന്നതാകട്ടെ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്നെയായിരുന്നു. 

ഇപ്പോഴിതാ കോഹ്‌ലിയുടെ ഡാൻസ് വീണ്ടും വാർത്തയാകുകയാണ്. സി‍ഡ്നിയിലെ ഒന്നാം ഏകദിന പോരാട്ടത്തിനിടയ്ക്കാണ് നായകൻ വീണ്ടും നൃത്തച്ചുവടുകളുമായി ആരാധകരെ കൈയിലെടുത്തിരിക്കുന്നത്. കോഹ്‌ലിയുടെ പുതിയ ഡാൻസ് സ്കിൽ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായി മാറുകയാണ്.  

ഓസീസ് ബാറ്റ് ചെയ്യുന്നതിനിടെയുള്ള ഡ്രിങ്ക്സ് ബ്രേക്ക് സമയത്താണ് കോഹ്‌ലി വീണ്ടും നൃത്തം ചെയ്തത്. ഇന്ത്യൻ താരങ്ങൾ മൈതാന മധ്യത്തിൽ വെള്ളം കുടിച്ചുകൊണ്ടിരിക്കേ അപ്രതീക്ഷിതമായി ഇരു കൈകളും ചലിപ്പിച്ചായിരുന്നു കോഹ്‌ലിയുടെ പ്രകടനം.