സെഞ്ച്വറിയുമായി ഹിറ്റ്മാന്‍; വിജയത്തിലേക്ക് ഇനിയും ഏറെ ദൂരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2019 03:10 PM  |  

Last Updated: 12th January 2019 03:10 PM  |   A+A-   |  

Dws1i4vVsAAr5ZF

 

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ വിജയത്തിനായി പൊരുതുന്ന ഇന്ത്യക്കായി ശതകം പിന്നിട്ട് രോഹിത് ശര്‍മ. കരിയറിലെ 22ാം സെഞ്ച്വറിയാണ് രോഹിത് സിഡ്‌നിയില്‍ പിന്നിട്ടത്. 289 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെന്ന നിലയിലാണ്. 54 പന്തില്‍ 105 റണ്‍സ് കൂടി വേണം ഇന്ത്യക്ക് വിജയത്തിലേക്ക്.

113 പന്തുകള്‍ നേരിട്ട് ഏഴ് ഫോറും നാല് സിക്‌സും സഹിതം 103 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. 

തുടക്കത്തിലെ നേരിട്ട തകര്‍ച്ചയില്‍ നിന്ന്  രോഹിത് ശര്‍മയും ധോനിയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ അര്‍ധ സെഞ്ച്വറി നേടിയതിന് പി്ന്നാലെ ധോണി മടങ്ങി. മുന്‍ നായകന്‍ 51 റണ്‍സെടുത്തു. പിന്നാലെയെത്തിയ ദിനേഷ് കാര്‍ത്തികിന് അധികം ആയുസുണ്ടായില്ല. താരം 12 റണ്‍സില്‍ കൂടാരം കയറി. രോഹിതിനൊപ്പം ജഡേജ മൂന്ന് റണ്‍സുമായി ക്രീസിലുണ്ട്. ഇരുവരിലുമാണ് ഇനി ശേഷിക്കുന്ന പ്രതീക്ഷ.

50 ഡെലിവറികള്‍ നേരിട്ടതിന് ശേഷമായിരുന്നു ധോണിയില്‍ നിന്നും ആദ്യ ഫോര്‍ പിറന്നത്. അതിന് മുന്‍പേ നഥാന്‍ ലിയോണിനെ ലോങ് ഓണിന് മുകളിലൂടെ ധോനി സിക്‌സിന് പറത്തിയിരുന്നു. ധോനിക്ക് പിന്നാലെ ലിയോണിനെ വീണ്ടും ബൗണ്ടറി ലൈന്‍ തൊടീക്കാതെ സിക്‌സ് പറത്തിയായിരുന്നു രോഹിത് 17ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 50ലെത്തിച്ചത്. 

ബെഹ്‌റെന്‍ഡോര്‍ഫിനും, റിച്ചാര്‍ഡ്‌സനും ഒഴികെയുള്ള മറ്റ് ഓസീസ് ബൗളര്‍മാര്‍ക്ക് സ്‌െ്രെടക്ക് ചെയ്യുവാനുള്ള അവസരം ധോനിയും രോഹിത്തും നല്‍കിയില്ല. രോഹിത് ശര്‍മയെ നേരിട്ട ആദ്യ ബോളില്‍ തന്നെ പവലിയനിലേക്ക് മടക്കിയായിരുന്നു അരങ്ങേറ്റക്കാരന്‍ ബെഹ്‌റന്‍ഡോര്‍ഫിന്റെ തുടക്കം. പിന്നാലെ റിച്ചാര്‍ഡ്‌സന്‍ കോഹ് ലിയുടെ വിക്കറ്റും റായിഡുവിന്റെ വിക്കറ്റും വീഴ്ത്തി ഇന്ത്യയ്ക്ക് കനത്ത ആഘാതമേല്‍പ്പിച്ചു.