ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോറിലേക്ക്;നാല് വിക്കറ്റ് വീണു, ഖവാജയ്ക്കും മാര്‍ഷിനും അര്‍ധശതകം

നാല്‍പത് ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോറിലേക്ക്;നാല് വിക്കറ്റ് വീണു, ഖവാജയ്ക്കും മാര്‍ഷിനും അര്‍ധശതകം

സിഡ്‌നി ഏകദിനത്തില്‍ ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോറിലേക്ക്. അര്‍ധ സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജയുടേയും ഷോണ്‍ മാര്‍ഷിന്റേയും ഇന്നിങ്‌സാണ് ഓസീസിന് കച്ചിത്തുരുമ്പായത്. നാല്‍പത് ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ.

ഓസീസ് നായകന്‍ ഫിഞ്ചിനെ തുടക്കത്തില്‍ തന്നെ ഭുവി മടക്കിയതോടെ പ്രതിരോധത്തിലായ ഓസ്‌ട്രേലിയ തിരിച്ചു വരവിന് ശ്രമിക്കവെ അലക്‌സ് കേറേയെയും തിരിച്ചയച്ച് കുല്‍ദീപ് കളിയില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം നേടിത്തന്നു. എന്നാല്‍ ഖവാജയും ഷോണ്‍ മാര്‍ഷും ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയ്‌ക്കൊണ്ടിരുന്നു. 

81 പന്തില്‍ നിന്നും ആറ് ഫോറുകളുടെ അകമ്പടിയോടെയായിരുന്നു ഖവാജയുടെ ഇന്നിങ്‌സ്. ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഖവാജ മടങ്ങി. 70 ബോളില്‍ നിന്നും നാല് ഫോറുകള്‍ അടിച്ചായിരുന്നു ഷോണ്‍ മാര്‍ഷിന്റെ ഇന്നിങ്‌സ്. ഒടുവില്‍ മാര്‍ഷിനെ കുല്‍ദീപ് മുഹമ്മദ് ഷമിയുടെ കൈകളില്‍ എത്തിച്ചു. ഷോണ്‍ മാര്‍ഷും ഹാന്‍ഡ്‌സ്‌കോമ്പും ചോര്‍ന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ടും തീര്‍ത്തു. 

ഇന്ത്യയുടെ അഞ്ച് സ്‌പെഷ്യലൈസ്ഡ് ബൗളര്‍മാരെ കൂടാതെ അമ്പാട്ടി റായിഡുവിന്റെ കൈകളിലേക്കും സിഡ്‌നിയില്‍ കോഹ് ലി ബോള്‍ നല്‍കി. എട്ട് ഓവര്‍ എറിഞ്ഞ ഖലീല്‍ അഹ്മദിന് ഓസീസ് ബാറ്റ്‌സ്മാന്‍മാരെ കുഴയ്ക്കാനായില്ല. 6.88 ആണ് അഹ്മദിന്റെ ഇക്കണോമി റേറ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com