ധവാനും കോഹ് ലിയും റായിഡുവും മടങ്ങി; ഇന്ത്യയെ തകര്‍ത്തു തുടങ്ങി ഓസ്‌ട്രേലിയ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2019 12:34 PM  |  

Last Updated: 12th January 2019 12:43 PM  |   A+A-   |  

an

289 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തിലേ പ്രഹരം. ആദ്യ നാല് ഓവറില്‍ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ശിഖര്‍ ധവാന്‍, വിരാട് കോഹ് ലി, അമ്പാട്ടി റായിഡു എന്നിവരാണ് വന്നപാടെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. 

ഇതോടെ നാല് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ വീണു. ആദ്യ ഓവറില്‍ തന്നെ ധവാനെ മടക്കിയായിരുന്നു ഓസീസ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരം നല്‍കിയത്. നേരിട്ട ആദ്യ ബോളില്‍ തന്നെ ശിഖര്‍ ധവാനെ അരങ്ങേറ്റക്കാരന്‍ ബെഹ്‌റെന്‍ഡോര്‍ഫ് മടക്കി. പിന്നാലെ എത്തിയ കോഹ് ലിയെ മൂന്ന് റണ്‍സ് എടുത്ത് നില്‍ക്കെ റിച്ചാര്‍ഡ്‌സന്‍ കോഹ് ലിയെ സ്‌റ്റൊയ്‌നിസിന്റെ കൈകളിലേക്കുമെത്തിച്ചു. 

കോഹ് ലി മടങ്ങിയതിന്റെ പിന്നാലെ തന്നെ റായിഡുവിനേയും റിച്ചാര്‍ഡ്‌സന്‍ മടക്കി. റണ്‍സ് എടുക്കാതെയായിരുന്നു റായിഡുവിന്റേയും മടക്കം.റായിഡു റിവ്യു എടുത്തുവെങ്കിലും, സ്റ്റമ്പ് ഇളക്കാന്‍ പാകത്തിലായിരുന്നു ആ ഡെലിവറി
രോഹിത് ശര്‍മയും, ധോനിയുമാണ് ഇപ്പോള്‍ ക്രീസില്‍. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ മധ്യനിരയുടെ കരുത്തില്‍ 289 റണ്‍സ് എടുക്കുകയായിരുന്നു.