റായിഡുവിന്റെ ബൗളിങ് ആക്ഷന് നേരെ ചോദ്യം; നിയമവിധേയമോയെന്ന് സംശയം

ഓസീസ് ഇന്നിങ്‌സിന്റെ 22ാം ഓവറിലായിരുന്നു ബൗള്‍ ചെയ്യാന്‍ റായിഡു എത്തിയത്
റായിഡുവിന്റെ ബൗളിങ് ആക്ഷന് നേരെ ചോദ്യം; നിയമവിധേയമോയെന്ന് സംശയം

സിഡ്‌നിയില്‍ ബൗള്‍ ചെയ്യാന്‍ ഇറങ്ങിയ അമ്പാട്ടി റായിഡുവിന്റെ ബൗളിങ് ആക്ഷന്‍ വിവാദത്തില്‍. ചിലര്‍ താരത്തിന്റെ ബൗളിങ് ആക്ഷന്‍ കണ്ട് ചിരിക്കുമ്പോള്‍ മറ്റ് ചിലര്‍ അതിന്റെ നിയമ സാധുതയാണ് ചോദ്യം ചെയ്യുന്നത്. ഓസീസ് ഇന്നിങ്‌സിന്റെ 22ാം ഓവറിലായിരുന്നു ബൗള്‍ ചെയ്യാന്‍ റായിഡു എത്തിയത്. 

ലങ്കന്‍ ഇതിഹാസ താരം മുത്തയ്യ മുരളീധരന്റെ ബൗളിങ് ആക്ഷനോട് സാമ്യമുണ്ടെന്നായിരുന്നു റായിഡുവിന്റെ ബൗളിങ് കണ്ടപ്പോള്‍ സുനില്‍ ഗാവസ്‌കറിന്റെ പ്രതികരണം. അഞ്ച് ബൗളര്‍മാരുമായിട്ടായിരുന്നു ഇന്ത്യ കളിക്കാനിറങ്ങിയത്. റായിഡുവിനെ കോഹ് ലി പാര്‍ട് ടൈം സ്പിന്നറായിട്ടും പരീക്ഷിച്ചു. 

രണ്ട് ഓവര്‍ എറിഞ്ഞ റായിഡുവില്‍ നിന്നും 16 റണ്‍സാണ് ഓസീസ് നേടിയത്. റായിഡുവിന്റെ ബൗളിങ് ആക്ഷന്‍ പരിശോധനാ വിധേയമാക്കിയില്ലെങ്കില്‍ ഇന്ത്യന്‍ താരങ്ങളോട് പക്ഷാപാതമുണ്ടെന്ന് തന്നെ പറയേണ്ടി വരുമെന്നെല്ലാമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന കമന്റ്. ഹര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു എങ്കില്‍ പാര്‍ട് ടൈം സ്പിന്നറെ അന്വേഷിച്ചു പോകേണ്ട ആവശ്യം വരുമായിരുന്നോ എന്നും മറ്റ് ചിലര്‍ ചോദിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com