സിഡ്‌നി ഏകദിനം; ടോസ് ഭാഗ്യം ഫിഞ്ചിന്, ഓസീസ് ആദ്യം ബാറ്റ് ചെയ്യും

ടെസ്റ്റ് പരമ്പര ജയത്തിന്റെ ആവേശം ഏകദിനത്തിലും തുടരാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ വരവ്. ടെസ്റ്റിലെ തിരിച്ചടിക്ക് ഏകദിനത്തില്‍ മറുപടി നല്‍കുകയാണ് ഓസീസിന്റെ ലക്ഷ്യം
സിഡ്‌നി ഏകദിനം; ടോസ് ഭാഗ്യം ഫിഞ്ചിന്, ഓസീസ് ആദ്യം ബാറ്റ് ചെയ്യും

ആദ്യ ഏകദിനത്തില്‍ ടോസ് ഭാഗ്യം ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനൊപ്പം. ടോസ് ജയിച്ച് ഫിഞ്ച് ബാറ്റിങ് തിരഞ്ഞെടുത്തു. ചരിത്രം കുറിച്ച ടെസ്റ്റ് പരമ്പര ജയത്തിന്റെ ആവേശം ഏകദിനത്തിലും തുടരാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ വരവ്. ടെസ്റ്റിലെ തിരിച്ചടിക്ക് ഏകദിനത്തില്‍ മറുപടി നല്‍കുകയാണ് ഓസീസിന്റെ ലക്ഷ്യം. 

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് സിഡ്‌നിയില്‍ ഒരുങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ടോസ് ജയിക്കുന്ന ടീം ബാറ്റിങ് തിരഞ്ഞെടു്കുമെന്ന് വ്യക്തമായിരുന്നു. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ഭുവിക്കും, ഷമിക്കും ഒപ്പം യുവതാരം ഖലീല്‍ അഹ്മദും പ്ലേയിങ് ഇലവനില്‍ ഇടം നേടി. 

സ്പിന്നര്‍മാരില്‍ കുല്‍ദീപിനേയും, ജഡേജയേയുമാണ് കോഹ് ലി പ്ലേയിങ് ഇവനില്‍ ഉള്‍പ്പെടുത്തിയത്. ചഹലിനെ ഒഴിവാക്കി. ധോനി ഗ്ലൗസ് അണിയുമ്പോള്‍ ദിനേശ് കാര്‍ത്തിക്കും പ്ലേയിങ് ഇലവനില്‍ ഇടം നേടി. കേഥാര്‍ ജാദവിന് പുറത്തിരിക്കേണ്ടി വന്നു. 

ഇന്ത്യന്‍ ടീം; ശിഖര്‍ ധവാന്‍, രോഹിത്, കോഹ് ലി, റായിഡു, ദിനേശ് കാര്‍ത്തിക്, ധോനി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഖലീല്‍ അഹ്മദ്.

ഓസീസ് ടീം; ആരോണ്‍ ഫിഞ്ച്, അലക്‌സ് കേറേയ്, ഖവാജ, ഷോണ്‍ മാര്‍ഷ്, ഹാന്‍ഡ്‌സ്‌കോമ്പ്, സ്‌റ്റോയ്‌നില്‍, മാക്‌സ്വെല്‍, നഥാന്‍ ലിയോണ്‍, പീറ്റര്‍ സിഡില്‍, റിച്ചാര്‍ഡ്‌സന്‍, ബെഹ്‌റെന്‍ഡോര്‍ഫ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com