കേരളത്തെ ​കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളി; ഗുജറാത്തിനൊപ്പം പാർത്ഥിവ്, പിയൂഷ്, അക്സർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2019 01:32 PM  |  

Last Updated: 13th January 2019 01:32 PM  |   A+A-   |  

image_2016-12-24-10-43-02_585e5136dd30f

 

കൽപ്പറ്റ: ഹിമാചൽ പ്രദേശിനെതിരായ പോരാട്ടത്തിൽ നിർണായക വിജയം പിടിച്ചെടുത്ത് തുടർച്ചയായി രണ്ടാം തവണയും കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാർട്ടറിലേക്ക് മുന്നേറിയിരുന്നു. ക്വാർട്ടറിൽ കരുത്തരായ ​ഗുജറാത്താണ് കേരളത്തിന്റെ എതിരാളികൾ. ​ഗുജറാത്തിനെതിരെ കേരളത്തിനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്. 

മൂന്ന് ഇന്ത്യൻ താരങ്ങളുമായാണ് ​ഗുജറാത്ത് ഇത്തവണ കേരളത്തിനെ നേരിടാനെത്തുന്നത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിലുണ്ടായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർത്ഥിവ് പട്ടേലാണ് ടീമിന്റെ ക്യാപ്റ്റൻ. സീനിയർ സ്പിന്നർമാരായ പീയൂഷ് ചൗള, അക്സർ പട്ടേൽ എന്നിവരും ഇത്തവണ ഗുജറാത്ത് നിരയിലുണ്ട്. 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ടീമാണ് ഗുജറാത്ത്. പരിചയസമ്പന്നനായ പാർത്ഥിവ് പട്ടേലിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ക്രിക്കറ്റിലെ ശക്തരായി കുതിക്കുന്ന ഗുജറാത്ത് 2016-17 സീസണിൽ രഞ്ജി കിരീടത്തിലും മുത്തമിട്ടിരുന്നു. എന്നാൽ ഇന്ത്യൻ ടീമിനൊപ്പമായതിനാൽ പാർത്ഥിവിന് ഇത്തവണ രഞ്ജിയിൽ കാര്യമായി കളിക്കാൻ സാധിച്ചില്ല‌. പാർത്ഥിവിന്റെ അഭാവത്തിൽ താത്കാലിക നായകൻ പ്രിയങ്ക് പഞ്ചാലായിരുന്നു ഗുജറാത്തിനെ നയിച്ചത്. തുടർച്ചയായി മൂന്നാം തവണയാണ് ​ഗുജറാത്ത് രഞ്ജി ട്രോഫിയുടെ നോക്കൗട്ടിലെത്തുന്നത്.