ഇരുമ്പ് തുരുമ്പിക്കുമെന്ന് അറിയില്ലേ? ഐപിഎല്ലില്‍ കോഹ് ലിയുടെ വാദവും തള്ളി ആശിഷ് നെഹ്‌റ

അവര്‍ക്ക് വിശ്രമം അനുവദിക്കാന്‍ ഐപിഎല്ലില്‍ നിന്നും മാറ്റി നിര്‍ത്തുക എന്നത് തെറ്റായ ചിന്തയാണ്
ഇരുമ്പ് തുരുമ്പിക്കുമെന്ന് അറിയില്ലേ? ഐപിഎല്ലില്‍ കോഹ് ലിയുടെ വാദവും തള്ളി ആശിഷ് നെഹ്‌റ

ലോക കപ്പ് കളിക്കുന്ന ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഐപിഎല്ലില്‍ വിശ്രമം അനുവദിക്കണം എന്ന വാദം തള്ളി ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ. ലോക കപ്പില്‍ കളിക്കുന്ന ഇന്ത്യയുടെ പ്രധാന ഫാസ്റ്റ് ബൗളര്‍മാരെ ഐപിഎല്ലില്‍ നിന്നും മാറ്റി നിര്‍ത്തണം എന്ന നിലപാട് കോഹ് ലി സ്വീകരിക്കുമ്പോഴാണ്, കോഹ് ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ബൗളിങ് കോച്ചായ ആശിഷ് നെഹ്‌റ അതിനെ എതിര്‍ക്കുന്നത്. 

ഈ വരുന്ന ഐപിഎല്‍ സീസണില്‍ 8-10 മത്സരങ്ങള്‍ പേസര്‍മാര്‍ കളിക്കണമെന്നാണ് നെഹ്‌റയുടെ വാദം. മാച്ച് പ്രാക്ടീസ് പേസര്‍മാര്‍ക്ക് നിര്‍ബന്ധമാണ്. അവര്‍ക്ക് വിശ്രമം അനുവദിക്കാന്‍ ഐപിഎല്ലില്‍ നിന്നും മാറ്റി നിര്‍ത്തുക എന്നത് തെറ്റായ ചിന്തയാണ്. ഇരുമ്പ് തുരുമ്പ് പിടിക്കും. പരിശീലനം എത്ര നടത്തിയാലും മാച്ച് പ്രാക്ടീസ് എന്നത് പ്രധാനമാണ്. എന്നാല്‍, എനിക്ക് ഇപ്പോള്‍ വിശ്രമം വേണം എന്ന് ഒരു ബൗളര്‍ പറഞ്ഞാല്‍ അയാള്‍ക്ക് നമ്മള്‍ വിശ്രമം അനുവദിക്കണമെന്നും നെഹ്‌റ പറയുന്നു. 

ഏത് സമയം വേണമെങ്കിലും നമുക്ക് പരിക്കേല്‍ക്കാം. ഐപിഎല്ലില്‍ വെച്ച് തന്നെയാകണം എന്നില്ല. 2011 ലോക കപ്പില്‍ പാകിസ്താനെതിരായ സെമി ഫൈനലില്‍ എനിക്ക് പരിക്കേറ്റു. പരിശീലനത്തിന് ഇടയിലും പരിക്കേല്‍ക്കാം. ലോക കപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ വേണമെങ്കിലും പരിക്കേല്‍ക്കാം. ലോക കപ്പ് തുടങ്ങുന്നതില്‍ നിന്നും ഏതാനും ആഴ്ച മുന്‍പാണ് ഐപിഎല്‍. അതിനാല്‍ ഐപിഎല്‍ തീര്‍ക്കുന്ന ബുദ്ധിമുട്ടുകളില്‍ നിന്നും തിരികെ കയറുന്നതിനുള്ള സമയമുണ്ടെന്നും നെഹ്‌റ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com