ഫ്‌ളോസ് ഡാന്‍സ് കളിക്കാന്‍ രോഹിത്തിന്റെ ശ്രമം, ദയനീയമായി പരാജയപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2019 01:07 PM  |  

Last Updated: 13th January 2019 01:07 PM  |   A+A-   |  

rohitfloss

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സ് എന്ന് തകര്‍ന്നിടത്ത് നിന്നും തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷ നല്‍കാന്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന് സിഡ്‌നിയില്‍ സാധിച്ചു. കളിയെ കുറിച്ചുള്ള വിലയിരുത്തലുകള്‍ ആരാധകര്‍ നടത്തുന്നതിന് ഇടയിലാണ് ഡാന്‍സ് കളിക്കാനുള്ള രോഹിത്തിന്റെ ശ്രമം ബിസിസിഐ ആരാധകരുടെ മുന്‍പിലേക്ക് വയ്ക്കുന്നത്. 

ട്രെന്‍ഡായി മാറിയ ഫ്‌ളോസ് ഡാന്‍സിന്റെ ചുവടാണ് രോഹിത് പരീക്ഷിക്കുന്നത്. റെസ്റ്റോറന്റില്‍ ഒരു പെണ്‍കുട്ടിയാണ് രോഹിത്തിനെ ഫ്‌ലോസ് ഡാന്‍സ് സ്‌റ്റെപ്പ് പഠിക്കാന്‍ സഹായിക്കുന്നത്. എന്നാല്‍ ഒരു ഐഡിയയും ഇല്ലാതെ രോഹിത് പിന്‍വാങ്ങുന്നു. ആ സമയം കേഥാര്‍ ജാദവും ആ സ്റ്റെപ്പുകള്‍ ഒന്ന് പരീക്ഷിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നു. 

129 ബോളില്‍ നിന്നായിരുന്നു രോഹിത്തിന്റെ പാഴായ സെഞ്ചുറി. ഏകദിനത്തിലെ 22ാം സെഞ്ചുറിയായിരുന്നു രോഹിത് സിഡ്‌നിയില്‍ നേടിയത്. ആറ് സിക്‌സും പത്ത് ഫോറുമാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. എന്നാല്‍ 34 റണ്‍സിന് ഇന്ത്യയ്ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു.