ഒരു നല്ല കളിക്കാരനാവുക എങ്ങനെയാണ്? ഹര്‍ദിക്കിനേയും രാഹുലിനേയും പൊരിച്ച് മുംബൈ പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2019 04:50 PM  |  

Last Updated: 14th January 2019 05:09 PM  |   A+A-   |  

rahul89e

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ എല്ലാ കോണില്‍ നിന്നും വിമര്‍ശനം നേരിടുകയാണ് ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍.രാഹുലും. അതിനിടെ ഇരുവരേയും വീണ്ടും പൊരിച്ച് മുംബൈ പൊലീസുമെത്തുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് മുംബൈ പൊലീസിന്റെ ട്രോള്‍. 

എങ്ങിനെ ഒരു മികച്ച കളിക്കാരനാവാം? ഫീല്‍ഡില്‍ പരമാവധി റണ്‍സ് സ്‌കോര്‍ ചെയ്യുക. ഫീല്‍ഡിന് പുറത്ത് സ്ത്രീകള്‍ക്ക് എല്ലാവിധ ബഹുമാനവും നല്‍കുക എന്നെഴുതിയ ഫോട്ടോയുമായിട്ടാണ് മുംബൈ പൊലീസിന്റെ വരവ്. എല്ലായ്‌പ്പോഴും ജെന്‍ഡില്‍മാന്‍, ജെന്‍ഡില്‍മാന്‍ തന്നെയായിരിക്കും എന്നും മുംബൈ പൊലീസ് പറയുന്നു. 

മുംബൈ പൊലീസിന്റെ വാക്കുകള്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയ്ക്കിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ടീമില്‍ നിന്നും സ്ഥാനം നഷ്ടമായ ഹര്‍ദിക്കും രാഹുലും നാട്ടിലേക്ക് മടങ്ങി. അന്വേഷണ വിധേയമായിട്ടാണ് ഇവരെ ടീമില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരായ അന്വേഷണം എപ്പോള്‍ തുടങ്ങുമെന്നോ, നടപടി എന്തായിരിക്കുമെന്നോ സംബന്ധിച്ച് വ്യക്തതയൊന്നും ഇതുവരെ വന്നിട്ടില്ല.