നെറ്റ്‌സിലെ ധോനിയുടേയും കാര്‍ത്തിക്കിന്റേയും ഫോട്ടോയാണ് ഇപ്പോള്‍  ട്രെന്‍ഡിങ്; കാരണം ഇതാണ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2019 01:24 PM  |  

Last Updated: 14th January 2019 01:24 PM  |   A+A-   |  

dhonikarthik

നെറ്റ്‌സില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ധോനിയും, ദിനേശ് കാര്‍ത്തിക്കും പരിശീലനത്തിന് ഏര്‍പ്പെട്ടു നില്‍ക്കുമ്പോഴുള്ള ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. കാര്യമെന്താണ് എന്നല്ലേ? പല പല കാരണങ്ങള്‍ പറഞ്ഞാണ് ഈ ഫോട്ടോ ആരാധകര്‍ പങ്കുവയ്ക്കുന്നത്. 

നെറ്റ്‌സില്‍ സ്പിന്‍ ബൗളിങ്ങിനെതിരെയാണ് ധോനിയുടെ ബാറ്റിങ് പരിശീലനം. സ്റ്റമ്പിന് പിന്നില്‍ ദിനേശ് കാര്‍ത്തിക് നില്‍ക്കുന്നുണ്ട്. പാഡും, ഗ്ലൗസും, ബാറ്റും പിടിച്ച് ഹെല്‍മറ്റും ധരിച്ചാണ് കാര്‍ത്തികിന്റെ നില്‍പ്പ്. ധോനിയുടെ തൊട്ടടുത്ത് വന്നു നിന്ന് പാഠങ്ങള്‍ പഠിക്കുകയാണ് കാര്‍ത്തിക് എന്നാണ് ചില ആരാധകര്‍ പറയുന്നത്. ഇത് മാത്രമല്ല, 

അമ്പാട്ടി റായിഡുവിന് പകരം ധോനിയെ നാലാം സ്ഥാനത്ത് ഇറക്കണം, റായിഡുവിനെ ഫിനിഷറായി കാണുകയും ധോനിയെ വിജയലക്ഷ്യത്തിലേക്കുള്ള നങ്കൂരമായി മാറ്റണം എന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ ധോനിക്ക് നേരെ രൂക്ഷ വിമര്‍ശങ്ങളും ആരാധകരുടെ ഭാഗത്ത് നിന്നും വരുന്നുണ്ട്. ചെയ്‌സ് ചെയ്യവെ നൂറ് ബോളില്‍ അര്‍ധ ശതകം നേടിയ ആളാണോ മറ്റൊരു താരത്തിന് ട്യൂഷന്‍ എടുക്കുന്നത് എന്നാണ് മറ്റ് ചില ആരാധകര്‍ ഉന്നയിക്കുന്ന പരിഹാസം.