ശസ്ത്രക്രീയയ്ക്ക് ശേഷം മറഡോണ ആശുപത്രി വിട്ടു; കുഴക്കിയത് കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2019 12:30 PM  |  

Last Updated: 14th January 2019 12:30 PM  |   A+A-   |  

Diego-Maradona

ശസ്ത്രക്രീയയ്ക്ക് ശേഷം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രി വിട്ടു. വയറ്റിലെ രക്തസ്രാവം നിയന്ത്രിക്കുന്നതിന് വേണ്ടിയായിരുന്നു മറഡോണയെ ശസ്ത്രക്രീയയ്ക്ക് വിധേയമാക്കിയത്. തന്റെ ആരോഗ്യനിലയെ സംബന്ധിച്ച് അന്വേഷണവുമായി എത്തിയവര്‍ക്കെല്ലാം മറഡോണ നന്ദി പറഞ്ഞു. 

അര്‍ജന്റീനിയന്‍ നഗരമായ ബ്യൂണസ് ഐറിസിലെ ആശുപത്രിയിലായിരുന്നു മറഡോണ ശസ്ത്രക്രീയയ്ക്ക് വിധേയമായത്. ആശുപത്രി വിട്ട അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള വിശ്രമത്തിനായി വീട്ടിലേക്ക് തിരിച്ചു. 2015ല്‍ ഗ്യാസ്ട്രിക് ബൈപ്പാസിന് വെനസ്വെലയില്‍ വെച്ച് മറഡോണ വിധേയമായിരുന്നു. അന്ന് നടത്തിയ ഗ്യാസ്ട്രിക് ബൈപ്പാസിന്റെ ഫലമായി കുടല്‍ സംബന്ധമായുണ്ടായ പ്രശ്‌നമാണ് വയറിലെ അന്തരീക രക്തസ്രാവത്തിലേക്ക് എത്തിച്ചത്. 

ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതായിരുന്നു ശസ്ത്രക്രീയ. 10 വര്‍ഷം മുന്‍പ് കൊളംബിയയില്‍ വെച്ചും മറഡോണ സമാനമായ ശസ്ത്രക്രീയയ്ക്ക് വിധേയമായിരുന്നു. രണ്ട് ദിവസം ബ്യൂണസ് ഐറസില്‍ വിശ്രമിച്ചതിന് ശേഷം മെക്‌സിക്കോയിലേക്ക് തിരിക്കുവാനാണ് മറഡോണയുടെ തീരുമാനം. ഇവിടെ സെക്കന്‍ഡ് ഡിവിഷന്‍ ക്ലബായ സിനാലോവ ദോരാഡോസിനെ പരിശീലകനാണ് മറഡോണ ഇപ്പോള്‍.