പന്ത് ഉയര്‍ന്ന് വരവെ നോക്കി നിന്നു, പക്ഷേ പന്ത് പറ്റിച്ചു, ചിരി പടര്‍ത്തി സങ്ക

സിഡ്‌നി തണ്ടര്‍-അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് തമ്മിലുള്ള മത്സരത്തിന് ഇടയിലായിരുന്നു സംഭവം
പന്ത് ഉയര്‍ന്ന് വരവെ നോക്കി നിന്നു, പക്ഷേ പന്ത് പറ്റിച്ചു, ചിരി പടര്‍ത്തി സങ്ക

ഫീല്‍ഡ് ചെയ്യവെ ക്രിക്കറ്റ് മൈതാനത്ത് താരങ്ങള്‍ക്ക് അബദ്ധങ്ങള്‍ പിണയുക സ്വാഭാവികമാണ്. അങ്ങിനെയൊന്നാണ് ബിഗ് ബാഷ് ലീഗില്‍ കഴിഞ്ഞ ദിവസമുണ്ടായത്. ക്യാച്ചെടുക്കാന്‍ പാകത്തില്‍ പന്ത് ഉയര്‍ന്നു വന്നിട്ടും നോക്കി നില്‍ക്കുകയായിരുന്നു യുവതാരം ജാസന്‍ സങ്ക. 

സിഡ്‌നി തണ്ടര്‍-അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് തമ്മിലുള്ള മത്സരത്തിന് ഇടയിലായിരുന്നു സംഭവം. 17ാം ഓവറില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് വേണ്ടി ബാറ്റ് ചെയ്യുകയായിരുന്നു റാഷിദ് ഖാന്‍ ഹെലികോപ്റ്റര്‍ ഷോട്ടിന് ശ്രമിച്ചു. ഡീപ് സ്‌ക്വയര്‍ ലെഗിലൂടെ പാഞ്ഞ പന്ത് ഇവിടെ ഫീല്‍ഡ്  ചെയ്യുകയായിരുന്ന സങ്ക കണ്ടു. പക്ഷേ പന്ത് എത്തിയത് സങ്കയ്ക്ക് അടുത്തേക്കായിരുന്നില്ല. 

സങ്ക നിന്നിരുന്നതില്‍ നിന്നും 30 മീറ്റര്‍ വലതുവശത്തായിട്ടാണ് പന്ത് വന്നു വീണത്. അബദ്ധത്തില്‍ ഒന്ന് പതറിയെങ്കിലും പന്ത് ബൗണ്ടറി ലൈന്‍ തൊടുന്നതിന് മുന്‍പ് സങ്ക ഓടിയെത്തി. മത്സരത്തില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് 71 റണ്‍സ് തോല്‍വി വഴങ്ങേണ്ടി വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com