ശ്രമിച്ചത് ലേറ്റ് കട്ടിന്, ബിഗ് ബാഷ് ലീഗില്‍ ബാറ്റ്‌സ്മാന് പറ്റിയ അബദ്ധം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2019 10:58 AM  |  

Last Updated: 15th January 2019 10:58 AM  |   A+A-   |  

latecut

ബിഗ് ബാഷ് ലീഗ് സീസണ്‍ തുടങ്ങി ഇതിനോടകം തന്നെ ചിരിപടര്‍ത്തുന്ന കുറേ സംഭവങ്ങള്‍ വന്നു കഴിഞ്ഞു. ഇപ്പോഴിതാ സ്റ്റമ്പ് സ്വയം കുലുക്കി വിക്കറ്റ് കളയുന്ന മെല്‍ബണ്‍ സ്റ്റാര്‍സിന്റെ വാലറ്റക്കാരന്‍ ലിയാം ബൗവാണ് താരം. ഹൊബാര്‍ട്ട് ഹുറികെയ്‌നും, മെല്‍ബണ്‍ സ്റ്റാര്‍സും തമ്മിലുള്ള മത്സരത്തിന് ഇടയിലായിരുന്നു സംഭവം. 

ആദ്യം ബാറ്റ് ചെയ്ത് ഹൊബാര്‍ട്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് എടുത്തു. ചെയ്‌സ് ചെയ്തിറങ്ങിയ മെല്‍ബണ്‍ സ്റ്റാര്‍സ് ആവട്ടെ 126 റണ്‍സിന് ഓള്‍ ഔട്ടായി. ബൗവിന്റെ വിക്കറ്റായിരുന്നു അവസാനത്തേത്. അത് വീണ വിതമാണ് ആരാധകരെ ചിരിപ്പിക്കുന്നത്. 

മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ഇന്നിങ്‌സിലെ 18ാം ഓവറായിരുന്നു അത്. ബൗവ് നേരിട്ടത് ജോഫ്ര ആര്‍ച്ചറിനേയും. ഇന്‍സൈഡിലേക്കെത്തിയ ഡെലിവറി ലേറ്റ് കട്ടിന് ശ്രമിക്കാനായിരുന്നു ബൗവിന്റെ ശ്രമം. എന്നാല്‍ ബൗവിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. തന്റെ തന്നെ ബാറ്റ് കൊണ്ട് താരം സ്റ്റമ്പ് ഇളത്തി. പന്ത് അല്ല, സ്റ്റമ്പാണ് കട്ട് ചെയ്തത് എന്ന് പറഞ്ഞായിരുന്നു കമന്ററി ബോക്‌സില്‍ നിന്നുമുള്ള കളിയാക്കല്‍.