അവസാനമിനിറ്റില്‍ ഇന്ത്യ ഏഷ്യന്‍ കപ്പില്‍ നിന്ന് പുറത്ത്, പരിശീലകന്‍ രാജിവെച്ചു

ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ബഹ്‌റൈനോടു തോറ്റ് ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന് പിന്നാലെ പരിശീലകന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവെച്ചു
അവസാനമിനിറ്റില്‍ ഇന്ത്യ ഏഷ്യന്‍ കപ്പില്‍ നിന്ന് പുറത്ത്, പരിശീലകന്‍ രാജിവെച്ചു

ഷാര്‍ജ: ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ബഹ്‌റൈനോടു തോറ്റ് ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന് പിന്നാലെ പരിശീലകന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവെച്ചു. ഏഷ്യന്‍ കപ്പില്‍ ഇന്ത്യ പുറത്തായതിന് പിന്നാലെയായിരുന്നു കോണ്‍സ്റ്റന്റൈന്റെ രാജിപ്രഖ്യാപനം. 

എതിരില്ലാത്ത ഒരു ഗോളിനാണ് ബഹ്‌റൈനെതിരെ ഇന്ത്യയുടെ തോല്‍വി. ഇതോടെ, ഗ്രൂപ്പ് എയില്‍ മൂന്നു പോയിന്റുമായി അവസാന സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ട ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയായിരുന്നു.  അതേസമയം, ഗ്രൂപ്പില്‍ ഒന്നാമതെത്തിയ യുഎഇയും രണ്ടാമതെത്തിയ ബഹ്‌റൈനും മൂന്നാമതെത്തിയ തായ്‌ലന്‍ഡും (മികച്ച മൂന്നാം സ്ഥാനക്കാര്‍ എന്ന ആനൂകുല്യത്തോടെ) പ്രീക്വാര്‍ട്ടറിലേക്കു മുന്നേറി. ഗ്രൂപ്പില്‍നിന്നു പുറത്തേക്കുള്ള വഴി കണ്ടത് ഇന്ത്യ മാത്രം.

കളിയുടെ അവസാന നിമിഷം വരെ പൊരുതിനിന്ന ഇന്ത്യയെ ഇന്‍ജുറി ടൈമില്‍ പെനല്‍റ്റിയില്‍നിന്നു നേടിയ ഗോളിലാണ് ബഹ്‌റൈന്‍ മറികടന്നത്. ജമാല്‍ റഷീദാണ് വിജയഗോള്‍ നേടിയത്. ആക്രമണത്തിലും പന്തടക്കത്തിലും മികച്ചുനിന്ന ബഹ്‌റൈനെ പ്രതിരോധക്കരുത്തില്‍ അവസാന മിനിറ്റുവരെ പൂട്ടിയിട്ട ഇന്ത്യയ്ക്ക്, അവസാന മിനിറ്റില്‍ ക്യാപ്റ്റന്‍ പ്രണോയ് ഹാള്‍ദര്‍ വഴങ്ങിയ പെനല്‍റ്റിയാണ് വിനയായത്. ഇതു ലക്ഷ്യത്തിലെത്തിച്ച് ജമാല്‍ റഷീദ് ബഹ്‌റൈനെ അടുത്ത റൗണ്ടിലെത്തിച്ചു.ആദ്യ മല്‍സരത്തില്‍ തായ്‌ലന്‍ഡിനെതിരെ നേടിയ വിജയത്തില്‍നിന്നു ലഭിച്ച മൂന്നു പോയിന്റു മാത്രമാണ് ഇന്ത്യയുടെ സമ്പാദ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com