തകര്‍ത്തു കളിച്ച ധവാന്‍ മടങ്ങി, റണ്‍റേറ്റ് ഉയര്‍ത്താന്‍ ഇന്ത്യ

പത്ത് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് ബൗണ്ടറി മാത്രമാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്
തകര്‍ത്തു കളിച്ച ധവാന്‍ മടങ്ങി, റണ്‍റേറ്റ് ഉയര്‍ത്താന്‍ ഇന്ത്യ

299 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ശിഖര്‍ ധവാനെ നഷ്ടമായി. തകര്‍പ്പന്‍ ഫോമില്‍ ബാറ്റേന്തി നില്‍ക്കുന്നതിന് ഇടയിലാണ് ബെഹ്‌റെന്‍ഡോര്‍ഫ് ധവാനെ മടക്കിയത്. 28 ബോളില്‍ നിന്നും അഞ്ച് ബൗണ്ടറി പറത്തി 32 റണ്‍സിലെത്തി നില്‍ക്കെയാണ് മിഡ് ഓഫില്‍ ക്യാച്ച് നല്‍കി ധവാന്‍ മടങ്ങിയത്.

ധവാന്‍ ഒരറ്റത്ത് തകര്‍ത്തു കളിച്ച് തുടങ്ങിയപ്പോള്‍ മെല്ലെ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തുകയായിരുന്നു രോഹിത് ശര്‍മ. പത്ത് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് ബൗണ്ടറി മാത്രമാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. എന്നാല്‍ ലിയോണിനേയും സിഡിലിനേയും സിക്‌സ് പറത്തി രോഹിത് ശക്തിക്കാട്ടി തുടങ്ങി.
റിച്ചാര്‍ഡ്‌സനെ ബൗണ്ടറി കടത്തി കോഹ് ലി റണ്‍സ് കണ്ടെത്തുന്നതിന്റെ സൂചനയും തുടക്കത്തില്‍ നല്‍കുന്നു. 16 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

സിഡ്‌നി ഏകദിനത്തില്‍ നാല് റണ്‍സ് എടുത്ത് നില്‍ക്കുന്നതിന് ഇടയില്‍ മൂന്ന് വിക്കറ്റ് വീണതായിരുന്നു ഇന്ത്യയ്ക്ക് തിരിച്ചടിയായത്. അഡ്‌ലെയ്ഡിലെ 47 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടോടെ, രോഹിത്തും ധവാനും ഇതുവരെ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങില്‍ നേടുന്ന റണ്‍സ് 4000 പിന്നിട്ടു. സൗരവ് ഗാംഗുലിയും സച്ചിനും ചേര്‍ന്ന് 136 ഇന്നിങ്‌സില്‍ നിന്നും നേടിയ 6609 റണ്‍സാണ് ഒന്നാമതുള്ളത്. 

അഡ്‌ലെയ്ഡില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് എടുക്കുകയായിരുന്നു. ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറിയും, മാക്‌സ്വല്ലിന്റെ തകര്‍പ്പന്‍ കളിയുമാണ് ഓസീസ് ഇന്നിങ്‌സിന് ബലമായത്. സ്‌കോര്‍ മുന്നൂറ് കടത്തുമെന്ന് ഓസീസ് ഒരു ഘട്ടത്തില്‍ തോന്നിച്ചിരുന്നു. എന്നാല്‍ മൂന്ന് ബോളിന് ഇടയില്‍ മാക്‌സ്വെല്ലിനേയും, ഷോണ്‍ മാര്‍ഷിനേയും മടക്കി ഭുവി ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com