ഏഷ്യാ കപ്പില്‍ നിന്നും പുറത്തായതോടെ ഇടവേള കഴിഞ്ഞു;  ഐഎസ്എല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2019 02:31 PM  |  

Last Updated: 16th January 2019 02:31 PM  |   A+A-   |  

isl58

ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുംബൈ സിറ്റി തകര്‍ത്തതോടെയാണ് ഐഎസ്എല്ലിലേക്ക് മൂന്നാമത്തെ ഇടവേള വരുന്നത്. ഏഷ്യാ കപ്പിന് വേണ്ടിയുള്ള ഇടവേളയ്ക്ക് ശേഷം ഈ മാസം 25ന് ഐഎസ്എല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുമെന്ന് സൂചന. 

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-ചെന്നൈയിന്‍ എഫ്‌സി മത്സരത്തോടെയാകും വീണ്ടും ഐഎസ്എല്‍ ആവേശത്തിന് തിരി തെളിയുക. ഗുവാഹട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലാണ് മത്സരം. ലീഗിലെ അവസാന സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാര്‍. 12 കളിയില്‍ ജയിച്ചത് ഒരിടത്ത് മാത്രം. 9 കളി പരാജയപ്പെട്ടപ്പോള്‍ 2കളി സമനിലയായി.

നോര്‍ത്ത് ഈസ്റ്റ് ആവട്ടെ, 12 കളിയില്‍ നിന്നും അഞ്ച് ജയവും അഞ്ച് സമനിലയും രണ്ട് തോല്‍വിയുമായി അഞ്ചാം സ്ഥാനത്താണ്. അവസാന ഘട്ടത്തിലെ ഷെഡ്യൂള്‍ ഐഎസ്എല്‍ പുറത്തുവിട്ടിട്ടില്ല. ഏഷ്യാ കപ്പിലെ ഇന്ത്യന്‍ പോരാട്ടം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അവസാനിച്ചതോടെ ജനുവരി 25ന് തന്നെ ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിച്ചേക്കുമെന്നാണ് സൂചന.