ക്രിക്കറ്റ് ചൂടിന് ഇടവേള, ടെന്നീസ് കോര്‍ട്ടിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് സംഘം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2019 04:59 PM  |  

Last Updated: 16th January 2019 05:00 PM  |   A+A-   |  

aussiopen

ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് അവസാനം കുറിച്ചുള്ള മൂന്നാം ഏകദിനത്തില്‍ ജയിച്ചു കയറിയാല്‍ മറ്റൊരു ചരിത്രമാണ് ഇന്ത്യന്‍ സംഘത്തിന്റെ മുന്നിലുള്ളത്. ഒാസീസ് മണ്ണിലെ ഒരു പര്യടനത്തിലെ ട്വന്റി20, ടെസ്റ്റ്, ഏകദിനങ്ങളില്‍ ഒരു പരമ്പര പോലും നേടാനാവാതെ ഓസീസിനെ തളയ്ക്കുന്ന ആദ്യ ഇന്ത്യന്‍ സംഘമാകും കോഹ് ലിയുടേത്. ചരിത്ര വിജയം മുന്നില്‍ നില്‍ക്കുമ്പോള്‍ ക്രിക്കറ്റിന് ഒരല്‍പം ഇടവേള നല്‍കി ടെന്നീസ് ആസ്വദിക്കുകയാണ് ഇന്ത്യന്‍ സംഘം. 

അഡ്‌ലെയ്ഡ് ഏകദിനം ജയിച്ചതിന്റെ ആശ്വാസത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കാണുവാനാണ് രോഹിത് ശര്‍മയും, ദിനേശ് കാര്‍ത്തിക്കുമെത്തിയത്. കാര്‍ത്തിക്കിനും രോഹിത്തിനും ഒപ്പം ടീമിലേക്കെത്തിയ പുതുമുഖം വിജയ് ശങ്കറും മെല്‍ബണ്‍ പാര്‍ക്കില്‍ ഓസീസ് ഓപ്പണ്‍ പോരാട്ടം കാണുവാന്‍ എത്തി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rohit Sharma (@rohitsharma45) on

ഇന്‍സ്റ്റഗ്രാമിലൂടെ രോഹിത് ശര്‍മയാണ് ഓസീസ് ഓപ്പണ്‍ ആസ്വദിക്കുന്നതിന്റെ ഇടയിലെ സെല്‍ഫി ആരാധകരുമായി പങ്കുവെച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മൂന്നാം റൗണ്ട് മത്സരങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍, ഷറപ്പോവ, സെറീന വില്യംസ് എന്നിങ്ങനെ പ്രമുഖരെല്ലാം ജയിച്ചു മുന്നേറുകയാണ്. ജനുവരി പതിനെട്ടിനാണ് ഇന്ത്യ-ഓസീസ് ഏകദിന പരമ്പരയിലെ അവസാന ഏകദിനം. പരമ്പര വിജയയിയെ നിര്‍ണയിക്കപ്പെടുന്നതും അവിടെ തന്നെ.