ഗോള്‍ 2019: സെന്റ് തോമസും സെന്റ് ജോസഫ്‌സും സെമിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2019 05:55 AM  |  

Last Updated: 16th January 2019 05:55 AM  |   A+A-   |  

 

കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തുന്ന ഇന്റര്‍ കോളേജിയറ്റ് പോരാട്ടമായ ഗോള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജും തൃശൂര്‍ സെന്റ് തോമസ് കോളേജും സെമിയില്‍. സെന്റ് ജോസഫ്‌സ് കോളേജ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തൃശൂര്‍ പഴനി എം ഡി കോളജിനെയാണ് പരാജയപ്പെടുത്തിയത്. കടുത്ത പോരാട്ടം നടന്ന മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ രണ്ടിനെതിരെ നാലുഗോളുകള്‍ക്കാണ് പയ്യന്നൂര്‍ കോളേജിനെതിരെ സെന്റ് തോമസ് കോളേജ് വിജയം നേടിയത്.

സെന്റ് തോമസിന് വേണ്ടി ബിബിന്‍ ഫ്രാന്‍സിസ്, അനൂപ് വി സി, സജിത്ത് എന്നിവരാണ് ഗോളുകള്‍ നേടിയത്. സജിത്ത് ഇരട്ട ഗോളുകള്‍ നേടി. ആദര്‍ശ്, ജിഷ്ണു എന്നിവരാണ് പയ്യന്നൂര്‍ കോളേജിന് വേണ്ടി വല ചലിപ്പിച്ചത്. പ്രശാന്ത്്, ഷാഹില്‍ ടി കെ എന്നിവരാണ് സെന്റ് ജോസഫ്‌സ് കോളേജിന് വേണ്ടി എതിരാളിയുടെ വല ചലിപ്പിച്ചത്. ഷാഹില്‍ ഏഴ്, 17 മിനിറ്റുകളില്‍ ഇരട്ട ഗോളുകള്‍ നേടി സെന്റ് ജോസഫ്‌സിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചു. 

TAGS
goal