വെള്ളവുമായി ഖലീല്‍ പിച്ചിലൂടെ നടന്നു, നിയന്ത്രണം വിട്ട് ധോനി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2019 10:02 AM  |  

Last Updated: 16th January 2019 10:02 AM  |   A+A-   |  

dhonikhaleel

ധോനിയുടെ ഫിനിഷിങ് മികവിലായിരുന്നു ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്ടപ്പെടില്ലെന്ന് ഇന്ത്യ ഉറപ്പിച്ചത്. ഇന്ത്യ ജയിച്ചു കയറിയ മത്സരത്തിനിടെ ധോനി ചൂടായ സംഭവമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. ക്രീസിലേക്ക് വെള്ളവുമായി ഖലീല്‍ അഹ്മദ് എത്തിയപ്പോഴായിരുന്നു സംഭവം. 

പിച്ചിനുള്ളിലൂടെ നടന്നായിരുന്നു ബാറ്റ്‌സമാന്‍മാര്‍ക്ക് ഡ്രിങ്ക്‌സുമായി ഖലീല്‍ എത്തിയത്. ഇതാണ് ധോനിയെ പ്രകോപിപ്പിച്ചത്. പിച്ചിലൂടെ നടന്ന് വരുന്നത് പിച്ചിന് കേടുപാട് തീര്‍ത്തേക്കാം. പിച്ചിന് പുറത്തുകൂടിയല്ലേ വരേണ്ടത് എന്ന് പറഞ്ഞാണ് അഹ്മദിനോട് ധോനി ചൂണ്ടാവുന്നത്. 

പിച്ചില്‍ ചവിട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അമ്പയര്‍മാരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകും. പിച്ചില്‍ ചവിട്ടാതെ ഫീല്‍ഡര്‍മാരുള്‍പ്പെടെ ചാടിക്കടന്ന് പോകുന്നതാണ് ഗ്രൗണ്ടില്‍ നിന്നും കാണാറ്. എന്നാല്‍ ഖലീല്‍ ഇത് ശ്രദ്ധിക്കാതെ, പിച്ചിന് നടുവിലൂടെ നടന്ന് വന്നു. എന്നാല്‍ ധോനി ഖലീലിനോട് ചൂടായതിന് ശേഷം, ചഹല്‍ ധോനിക്ക് ഹെല്‍മറ്റുമായി വന്നപ്പോള്‍, പിച്ചിന് മറുവശത്ത് നിന്നും ഹെല്‍മറ്റ് ധോനിക്ക് എറിഞ്ഞു നല്‍കുകയാണ് ചെയ്തത്.