രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍; കേരളം തിരിച്ചടിക്കുന്നു, ഗുജറാത്ത് 162ന് പുറത്ത്‌

നാല് വിക്കറ്റ് വീഴ്ത്തി സന്ദീപും, മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ബേസിലും നിതീഷും ഗുജറാത്ത് ഇന്നിങ്‌സ് തകര്‍ത്തതോടെ ക്വാര്‍ട്ടര്‍ ഘട്ടം പിന്നിടാനാകുമെന്ന പ്രതീക്ഷയാണ് മുന്നിലേക്കെത്തുന്നത്
രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍; കേരളം തിരിച്ചടിക്കുന്നു, ഗുജറാത്ത് 162ന് പുറത്ത്‌

രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളം തിരിച്ചടിക്കുന്നു. ഗുജറാത്തിനെ 162 റണ്‍സിന് കേരളം പുറത്താക്കി. ആദ്യ ഇന്നിങ്‌സില്‍ കേരളം 185 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഇതോടെ കേരളത്തിന് 23 റണ്‍ല് ഒന്നാം ഇന്നിങ്‌സ് ലീഡായി. 

ഒന്നാം ഇന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ചയോടെ കളി കൈവിട്ടു പോകുമെന്ന് തോന്നിച്ചുവെങ്കിലും, നാല് വിക്കറ്റ് വീഴ്ത്തി സന്ദീപും, മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ബേസിലും നിതീഷും ഗുജറാത്ത് ഇന്നിങ്‌സ് തകര്‍ത്തതോടെ ക്വാര്‍ട്ടര്‍ ഘട്ടം പിന്നിടാനാകുമെന്ന പ്രതീക്ഷയാണ് കേരളത്തിന് മുന്നിലേക്കെത്തുന്നത്. 

ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യവേ പറ്റിയ പരിക്കിനെ തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിലും സഞ്ജു കേരളത്തിന് വേണ്ടി ബാറ്റ് ചെയ്‌തേക്കില്ലെന്നാണ് സൂചന. നാലാഴ്ചത്തെ വിശ്രമമാണ് സഞ്ജുവിന് നിര്‍ദേശിച്ചിരിക്കുന്നത്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് എന്ന നിലയിലായിരുന്നു ഗുജറാത്ത്. രണ്ടാം ദിനം കളി തുടങ്ങിയപ്പോള്‍ തന്നെ കേരളത്തിന്റെ ബൗളര്‍മാര്‍ നയം വ്യക്തമാക്കി. 

എന്നാല്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിലേ പ്രഹരമേറ്റു. മുഹമ്മദ് അസ്ഹറുദ്ദീനെ കേരള സ്‌കോര്‍ മൂന്നിലേക്ക് എത്തിയപ്പോഴേക്കും നഷ്ടമായി. ഒന്നാം ഇന്നിങ്‌സില്‍ 37 റണ്‍സ് എടുത്ത ബേസില്‍ തമ്പിയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തുന്നതില്‍ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം പരാജയപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com