ലിവര്‍പൂളിന്റെ ഫിക്‌സ്ചര്‍ നോക്കി പേടിക്കേണ്ട, മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളോട് ഗാര്‍ഡിയോള

ക്രിസ്റ്റല്‍ പാലസിനെ ലിവര്‍പൂള്‍ തോല്‍പ്പിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം ഏഴാകും
ലിവര്‍പൂളിന്റെ ഫിക്‌സ്ചര്‍ നോക്കി പേടിക്കേണ്ട, മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളോട് ഗാര്‍ഡിയോള

പ്രീമിയര്‍ ലീഗിലെ ലിവര്‍പൂളിന്റെ ഫിക്സ്റ്ററുകള്‍ നോക്കേണ്ടെന്ന് മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളോട് കോച്ച് പെപ്പ് ഗാര്‍ഡിയോള. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത പ്രീമിയര്‍ ലീഗ് മത്സരം വരുന്നതിന് മുന്‍പ് ലിവര്‍പൂളിന്റെ കളി വരുന്നത് സിറ്റി താരങ്ങളില്‍ സമ്മര്‍ദ്ദം നിറയ്ക്കുന്നത് ഒഴിവാക്കുവാനാണ് ഗാര്‍ഡിയോളയുടെ നിര്‍ദേശം. 

നിലവില്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളുമായി നാല് പോയിന്റ് വ്യത്യാസമാണ് രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കുള്ളത്. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റി ജനുവരി ഇരുപതിന് ഹഡേഴ്‌സ്ഫീല്‍ഡിനെ നേരിടുന്നതിന് മുന്‍പ് ലിവര്‍പൂള്‍ ക്രിസ്റ്റല്‍ പാലസുമായി ഏറ്റുമുട്ടും. ഇവിടെ ക്രിസ്റ്റല്‍ പാലസിനെ ലിവര്‍പൂള്‍ തോല്‍പ്പിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം ഏഴാകും. 

ഹഡേഴ്ഫീല്‍ഡുമായുള്ള കളിക്ക് മാഞ്ചസ്റ്റര്‍ സിറ്റി ഇറങ്ങുമ്പോഴേക്കും ലിവര്‍പൂളിന് ഒന്നാം സ്ഥാനത്ത് ഏഴ് പോയിന്റ് ലീഡാവുന്നത് സിറ്റിയെ പ്രതിരോധത്തിലാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ എല്ലാ ലീഗിലുമായി തുടര്‍ച്ചയായി അഞ്ച് ജയങ്ങള്‍ നേടിയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ തിരിച്ചു വരവ്. നവംബറിന് ശേഷമുള്ള ആദ്യ ലീഗ് ക്ലീന്‍ ഷിറ്റും ഇതിനിടെ അവര്‍ നേടി. മാഞ്ചസ്റ്റര്‍ യുനൈറ്റഡായിരുന്നു ലിവര്‍പൂളിന്റെ പ്രീമിയര്‍ ലീഗിലെ വിജയ തേരോട്ടത്തിന് തടയിട്ടത്. 

എപ്പോഴാണ് ലിലര്‍പൂളിന് പോയിന്റ് നഷ്ടമാകുന്നത് എന്ന് മനസിലാക്കുന്നതിനുള്ള മാജിക്കൊന്നും എന്റെ പക്കലില്ല. ഞാന്‍ കളിക്കാരോട് പറഞ്ഞത് നോക്കി പേടിക്കേണ്ട എന്നാണ്. ലിവര്‍പൂളിന്റെ കലണ്ടര്‍ നോക്കേണ്ട, അത് മറന്നേക്കാന്‍ ഞാന്‍ അവരോട് പറഞ്ഞു. അവരോട് മത്സരം തോല്‍ക്കുന്നത് നോക്കി നിന്നാല്‍ നമ്മള്‍ നമ്മുടെ മത്സരം തോല്‍ക്കും. നമ്മള്‍ നമ്മുടെ കളി ജയിക്കുക. ലിവര്‍പൂള്‍ ജയിച്ചാല്‍ ക്ലോപ്പിനെ എന്തായാലും ഞാന്‍ അഭിനന്ദിക്കുമെന്നും ഗാര്‍ഡിയോള പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com