എന്നെ പ്രകോപിപ്പിച്ചാല്‍ ഞാന്‍ തിരിച്ചടിക്കും, മൂല്യങ്ങളെ കുറിച്ച് ബോധ്യവുമുണ്ടെന്ന് റിഷഭ് പന്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th January 2019 03:07 PM |
Last Updated: 17th January 2019 03:45 PM | A+A A- |

ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായവയില്‍ ഒന്ന് റിഷഭ് പന്തിന്റെ സ്ലെഡ്ജിങ്ങുകളായിരുന്നു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പോലും പന്തിനെ കണ്ടപ്പോള്‍ ഓര്‍ത്തെടുത്തത് ആ സ്ലെഡ്ജിങ്ങുകളാണ്. ആ സ്ലെഡ്ജിങ്ങുകളെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്.
എന്നെ പ്രകോപിപ്പിച്ചാല്‍ അതേ നാണയത്തില്‍ താന്‍ തിരിച്ചടിക്കും എന്നാണ് പന്ത് പറയുന്നത്. ഞാന്‍ അങ്ങിനെയാണ്. എന്റെ രാജ്യത്തിന് വേണ്ടി ഞാന്‍ നിറവേറ്റേണ്ട കര്‍ത്തവ്യമുണ്ട്. എന്നാല്‍ പെരുമാറ്റച്ചട്ടം എനിക്കറിയാം. എന്റെ മൂല്യങ്ങളെ കുറിച്ചും എനിക്ക് ധാരണയുണ്ട്. ഞാന്‍ സ്ലെഡ്ജ് ചെയ്തു, പക്ഷേ അത് എല്ലാവരും ഇഷ്ടപ്പെട്ടുവെന്നും പന്ത് പറയുന്നു.
Tim Paine doing some recruiting for the @HurricanesBBL out in the middle of the 'G... #AUSvIND pic.twitter.com/6btRZA3KI7
— cricket.com.au (@cricketcomau) December 28, 2018
അഡ്‌ലെയ്ഡ് ടെസ്റ്റിലെ ആദ്യ ദിനം തന്നെ പന്തിനെ ഓസ്‌ട്രേലിയന്‍ നായകന്‍ പെയ്ന്‍ സ്ലെഡ്ജ് ചെയ്തിരുന്നു. പിന്നാലെ ഇരുവരും തമ്മിലുള്ള കൊമ്പുകോര്‍ക്കലിന്റെ പൂരമായിരുന്നു മൂന്നാം ടെസ്റ്റ് വരെ. എന്റെ അമ്മയും സഹോദരിയും ആ സ്ലെഡ്ജിങ് ആസ്വദിച്ചു. അതാണ് എന്നെ കൂടുതല്‍ സന്തോഷിപ്പിക്കുന്നത് എന്നും പന്ത് പറയുന്നു.
It was Rishabh Pant's turn for some fun on the stump mic today... #AUSvIND pic.twitter.com/RS8I6kI55f
— cricket.com.au (@cricketcomau) December 29, 2018
മഹിയേയും ഗില്‍ക്രിസ്റ്റിനേയും ആരാധിക്കുമ്പോഴും പന്തായി തന്നെയിരിക്കുവാനാണ് എനിക്ക് താത്പര്യം. എനിക്ക് റിഷഭ് പന്താകണം എന്നാണ് പന്ത് പറയുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് വ്യക്തിയെന്ന നിലയില്‍ ഞാന്‍ മാറുന്നത്. എന്റെ പിതാവ് മരിച്ചതിന് ശേഷം. ഉത്തരവാദിത്വം എന്താണ് എന്ന് അതിന് ശേഷമാണ് ഞാന്‍ മനസിലാക്കിയത് എന്നും ഇന്ത്യയുടെ യുവതാരം പറയുന്നു.