സച്ചിനും കപില്‍ദേവും മാത്രം പിന്നിട്ട നേട്ടം, മെല്‍ബണില്‍ റെക്കോര്‍ഡ് ലക്ഷ്യം വെച്ച് ജഡേജ

സച്ചിനും കപില്‍ ദേവുമുള്ള എലൈറ്റ് ലിസ്റ്റിലേക്ക് കണ്ണുവയ്ക്കുകയാണ് രവീന്ദ്ര ജഡേജ
സച്ചിനും കപില്‍ദേവും മാത്രം പിന്നിട്ട നേട്ടം, മെല്‍ബണില്‍ റെക്കോര്‍ഡ് ലക്ഷ്യം വെച്ച് ജഡേജ

ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്നാം ഏകദിനത്തിനായി മെല്‍ബണില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍ക്ക് മുന്നില്‍ മറികടക്കാനൊരുങ്ങി ഒരു റെക്കോര്‍ഡ് നില്‍പ്പുണ്ട്. സച്ചിനും കപില്‍ ദേവുമുള്ള എലൈറ്റ് ലിസ്റ്റിലേക്ക് കണ്ണുവയ്ക്കുകയാണ് രവീന്ദ്ര ജഡേജ. 

ഏകദിനത്തില്‍ 150ന് മുകളില്‍ വിക്കറ്റ് വീഴ്ത്തുകയും രണ്ടായിരം റണ്‍സ് തികയ്ക്കുകയും ചെയ്യുന്ന മൂന്നാമത്തെ താരാമാകാന്‍ ഒരുങ്ങുകയാണ് ജഡേജ. അതിന് ജഡേജയ്ക്ക് വേണ്ടത് ഇനി 10 റണ്‍സ് മാത്രം. 1990 റണ്‍സും, 171 വിക്കറ്റും ഇപ്പോള്‍ ജഡേജയുടെ പേരിലുണ്ട്.  മെല്‍ബണില്‍ ബാറ്റിങ്ങിനിറങ്ങാന്‍ ജഡേജയ്ക്ക് അവസരം ലഭിക്കുകയും പത്തിന് മുകളില്‍ സ്‌കോര്‍ ചെയ്യാനാവുകയും ചെയ്താല്‍ റെക്കോര്‍ഡ് തീര്‍ത്ത് താരത്തിന് ഓസ്‌ട്രേലിയയില്‍ നിന്നും മടങ്ങാം. 

463 ഏകദിനങ്ങളില്‍ നിന്നും 154 വിക്കറ്റും, 18426 റണ്‍സും നേടിയാണ് സച്ചിന്‍ ഈ നേട്ടം കൈവരിക്കുന്നത്. 253 വിക്കറ്റും, 2783 റണ്‍സുമാണ് കപില്‍ ദേവിന്റെ ഏകദിനത്തിലെ സമ്പാദ്യം. ഇരുവര്‍ക്കും പുറമേ മറ്റൊരു ഇന്ത്യന്‍ താരവും ഈ നേട്ടത്തിലേക്കെത്തിയിട്ടില്ല. 2009ല്‍ ഏകദിന അരങ്ങേറ്റം നടത്തിയ ജഡേജ 146 ഏകദിനങ്ങളില്‍ കളിച്ചു കഴിഞ്ഞു. 

നായകനായിരുന്ന ധോനിയുടെ പ്രിയങ്കരനായിരുന്നു ജഡേജ എങ്കിലും, കോഹ് ലിയുടെ സമയമായപ്പോഴേക്കും അശ്വിനൊപ്പം ടീമില്‍ നിന്ന് ജഡേജയും തഴയപ്പെട്ടിരുന്നു. എന്നാല്‍ ഏകദിനത്തിലേക്കും, ടെസ്റ്റിലേക്കും തിരിച്ചു വരവ് നടത്തിയ ജഡേജയ്ക്ക് മൂന്നാം ഏകദിനത്തില്‍ ചഹലിന് പകരം വീണ്ടും സ്ഥാനം ലഭിച്ചാല്‍ സച്ചിനും കപിലും മാത്രമുള്ള റെക്കോര്‍ഡ് ബുക്കിലേക്ക് സ്ഥാനം കിട്ടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com