ഹര്‍ദിക്-രാഹുല്‍ വിഷയം സുപ്രീംകോടതിയിലേക്കും; അടുത്ത ആഴ്ച വാദം കേള്‍ക്കും

ഹര്‍ദിക്കിനും രാഹുലിനും എതിരായ നടപടി തീരുമാനിക്കുന്നതിന് ഓംബുഡ്‌സ്മാനെ ഉടനെ നിയമിക്കണം
ഹര്‍ദിക്-രാഹുല്‍ വിഷയം സുപ്രീംകോടതിയിലേക്കും; അടുത്ത ആഴ്ച വാദം കേള്‍ക്കും

ചാറ്റ് ഷോയ്ക്കിടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ഹര്‍ദിക്-രാഹുല്‍ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലേക്കും. ഇവര്‍ക്കെതിരായ അന്വേഷണത്തിനായി ഓംബുഡ്‌സ്മാനെ നിയോഗിക്കണം എന്ന സിഒഎയുടെ ആവശ്യമാണ് സുപ്രീംകോടതിക്ക് മുന്‍പാകെ എത്തുന്നത്. 

കേസ് പരിഗണിക്കുന്നത് കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ചു. ഹര്‍ദിക്കിനും രാഹുലിനും എതിരായ നടപടി തീരുമാനിക്കുന്നതിന് ഓംബുഡ്‌സ്മാനെ ഉടനെ നിയമിക്കണം എന്നായിരുന്നു സിഒഎ കോടതിയില്‍ ആവശ്യപ്പെട്ടത്. വിഷയത്തില്‍ പി.എസ്.നരസിംഹ അമികസ്‌ക്യൂരിയായി കഴിഞ്ഞ്, അടുത്ത ആഴ്ച കേസ് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. 

ഗോപാല്‍ സുബ്രഹ്മണ്യം അമികസ്‌ക്യൂരിയാവാന്‍ താത്പര്യം ഇല്ലെന്ന് വ്യക്തമാക്കിയതോടെ നരസിംഹയെ കോടതി നിയമിക്കുകയായിരുന്നു. ഹര്‍ദിക്കിനും രാഹുലിനും എതിരായ നടപടിയില്‍ വ്യക്തത വരാത്തതിനാല്‍ ഇരുവരേയും ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണെന്ന് ബിസിസിഐ അറിയിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനായി മുന്‍പായിട്ടാണ് ഇരുവരേയും ടീമില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് നാട്ടിലേക്ക് തിരികെ വിളിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com