ഓസീസ് മണ്ണില്‍ ആറ് വിക്കറ്റ്, നേട്ടത്തിലേക്കെത്തുന്ന ആദ്യ സ്പിന്നറായി ചഹല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th January 2019 12:37 PM |
Last Updated: 18th January 2019 12:37 PM | A+A A- |

ട്വന്റി20 പരമ്പരയിലും, ആദ്യ രണ്ട് ഏകദിനങ്ങളിലും ചഹല്‍ തഴയപ്പെട്ടു. എന്നാല്‍ ആറ് വിക്കറ്റ് വീഴ്ത്തിയാണ് പ്ലേയിങ് ഇലവനിലേക്കുള്ള വരവ് ചഹല്‍ ആഘോഷമാക്കിയത്. അതാവട്ടെ റെക്കോര്‍ഡും തീര്‍ത്ത്. ഓസ്‌ട്രേലിയയില്‍ ആറ് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ സ്പിന്നറുമായി ചഹല്‍.
ചഹലിന് മുന്‍പ് ഓസ്‌ട്രേലിയയില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തിരിക്കുന്ന സ്പിന്നര്‍മാര്‍, അബ്ദുല്‍ ഖ്വാദിര്‍, ഓസ്‌ട്രേലിയയ്‌ക്കെതിരെ 5-53, രവി ശാസ്ത്രി ഓസ്‌ട്രേലിയയ്‌ക്കെതിരെ 5-15, ഷെയിന്‍ വോണ്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 5-33, സഖ്‌ലെയ്ന്‍ മുഷ്താഖ് ഓസീസിനെതിരെ 5-29, ജിമ്മി ആദംസ് പാകിസ്താനെതിരെ 5-37, ബ്രാഡ് ഹോഗ് വിന്‍ഡിസിനെതിരെ 5-32, ഇമ്രാന്‍ താഹില്‍ വിന്‍ഡിസിനെതിരെ 5-45 എന്നിങ്ങനെയാണ്.
കരിയറിലെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ചഹല്‍ മെല്‍ബണില്‍ കുറിച്ചത്. ഡെലിവറികളിലെ വ്യത്യസ്തത കൊണ്ട് ഓസീസ് മധ്യനിരയെ വിറപ്പിച്ച ചഹല്‍ തന്റെ ആദ്യ ഓവറില്‍ തന്നെ ഖവാജയേയും മാര്‍ഷിനേയും മടക്കിയതിന് പിന്നാലെ ഹാന്‍ഡ്‌സ്‌കോമ്പിന്റേയും, റിച്ചാര്‍ഡ്‌സന്റേയും വിക്കറ്റെടുത്തു. മെല്‍ബണില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവുമാണ് ചഹല്‍. 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ അജിത് അഗാര്‍ക്കറാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്.
രണ്ടാം ഏകദിനത്തില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താതെ കുല്‍ദീപ് 66 റണ്‍സ് വിട്ടുകൊടുത്തതോടെയാണ് ചഹലിന്റെ തിരിച്ചു വരവിന് വഴി തെളിഞ്ഞത്. സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യയെ ഏകദിന പരമ്പരയിലേക്ക് നയിച്ചത് ചഹലിന്റേയും കുല്‍ദീപിന്റേയും ബൗളിങ് ആയിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയിലേക്ക് എത്തിയപ്പോള്‍ റിസ്റ്റ് സ്പിന്നര്‍ക്ക് കോഹ് ലി പരിഗണന നല്‍കി.