2022 ലോക കപ്പിനായി 48 ടീമുകള്‍? ദോഹയുടെ സമ്മതമില്ലാതെ നടക്കില്ല

നേരത്തെ ഫിഫ ലോക കപ്പ് 32 ദിവസങ്ങളായിട്ടാണ് നടന്നിരുന്നത് എങ്കില്‍ ഇത്തവണ, ഖത്തറില്‍ 28 ദിവസമായിട്ടാണ് ലോക കപ്പ്
2022 ലോക കപ്പിനായി 48 ടീമുകള്‍? ദോഹയുടെ സമ്മതമില്ലാതെ നടക്കില്ല

2022ലെ ഫിഫ ലോക കപ്പില്‍ കളിക്കാന്‍ യോഗ്യത നേടുന്ന ടീമുകളുടെ എണ്ണം 48ലേക്ക് എത്തിക്കണം എങ്കില്‍ ഫിഫയുടെ മാത്രം അംഗീകാരം പോര. അതിഥേയരായ ഖത്തറും ഇതിനോട് അനുകൂലമായി പ്രതികരിക്കണം എന്ന് ഖത്തര്‍ ലോക കപ്പിന്റെ സംഘാടനവുമായി ബന്ധപ്പെട്ട നാസര്‍ അല്‍ ഖാട്ടര്‍ പറഞ്ഞു. 

ഖത്തറിന്റെ അനുമതിയില്ലാതെ ഒരു തീരുമാനം എടുക്കുക സാധ്യമല്ല. ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിക്കുന്ന സാധ്യതാ പഠനമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് ഫിഫയും ഖത്തറുമായി പങ്കുവയ്ക്കും. ഇതിന് ശേഷമായിരിക്കും തീരുമാനം. നിലവില്‍ 32 രാജ്യങ്ങള്‍ പങ്കെടുക്കുന്ന രീതിയിലാണ് ഒരുക്കങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും ഗള്‍ഫ് ടൂര്‍ണമെന്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു. 

മാര്‍ച്ചിലായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം വരിക. ഫെഡറേഷനിലെ ഭൂരിഭാഗം അംഗരാജ്യങ്ങളും ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് അനുകൂലമായിട്ടാണ് നിലപാടെടുക്കുന്നത് എന്ന് ഫിഫ തലവന്‍ ഗിയാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരത്തെ ഫിഫ ലോക കപ്പ് 32 ദിവസങ്ങളായിട്ടാണ് നടന്നിരുന്നത് എങ്കില്‍ ഇത്തവണ, ഖത്തറില്‍ 28 ദിവസമായിട്ടാണ് ലോക കപ്പ്. 

ഈ ദിവസങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നാണ് ഖത്തറിന്റെ നിലപാട്. ഇതോടെ, ഖത്തറിന്റെ അയല്‍ രാജ്യങ്ങളുമായി വേദി പങ്കിടാം എന്ന നിര്‍ദേശവും ഉയരുന്നുണ്ട്. എന്നാല്‍ നയതന്ത്രപ്രശ്‌നങ്ങളില്‍ വലയുന്ന ഖത്തറിന് ഇതും വലിയ ബുദ്ധിമുട്ട് തീര്‍ക്കുമെന്നാണ് പറയപ്പെടുന്നത്. സൗദി, യുഎഇ, ബെഹ്‌റിന്‍ എന്നീ രാജ്യങ്ങളുമായി രാഷ്ട്രീയമായും, സാമ്പത്തികമായും ഒറ്റപ്പെടുത്തല്‍ അനുഭവിച്ചാണ് 2017 മുതല്‍ ഖത്തറിന്റെ പോക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com