ഈ ടെന്‍ ഇയര്‍ ചലഞ്ച് മാത്രമാണ് നമ്മള്‍ പേടിക്കേണ്ടത്; സന്ദേശവുമായി രോഹിത് ശര്‍മ

സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന ടെന്‍ ഇയര്‍ ചലഞ്ച് സെലിബ്രിറ്റികളും ഏറ്റെടുത്തിരുന്നു. എന്നാല്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ അത് ഒരു സന്ദേശം നല്‍കുന്നതിനാണ് തെരഞ്ഞെടുത്തത്
ഈ ടെന്‍ ഇയര്‍ ചലഞ്ച് മാത്രമാണ് നമ്മള്‍ പേടിക്കേണ്ടത്; സന്ദേശവുമായി രോഹിത് ശര്‍മ

സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന ടെന്‍ ഇയര്‍ ചലഞ്ച് സെലിബ്രിറ്റികളും ഏറ്റെടുത്തിരുന്നു. എന്നാല്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ അത് ഒരു സന്ദേശം നല്‍കുന്നതിനാണ് തെരഞ്ഞെടുത്തത്. പത്ത് വര്‍ഷം കൊണ്ട് നമുക്കുണ്ടായ മാറ്റമല്ല, പ്രകൃതിക്ക് നമ്മള്‍ ഏല്‍പ്പിച്ച ആഘാതമാണ് ഗൗരവമേറിയത് എന്ന് ഓര്‍മിപ്പിക്കുകയാണ് രോഹിത് ശര്‍മ. 

സമുദ്രത്തിന്റെ അടിത്തട്ടിലെ ജീവജാലങ്ങളുടെ 2009ലെ ഫോട്ടോയും 2019ല്‍ അതിന്റെ അവസ്ഥ എന്തായെന്ന് കാണിച്ചുമുള്ള ഫോട്ടോയുമാണ് രോഹിത് ഷെയര്‍ ചെയ്തത്. ഈ ടെന്‍ ഇയര്‍ ചലഞ്ചിനെ കുറിച്ചോര്‍ത്തു മാത്രമാണ് നമ്മള്‍ ആകുലപ്പെടേണ്ടത് എന്നാണ് രോഹിത് ചൂണ്ടിക്കാണിക്കുന്നത്. 

മെല്‍ബണില്‍ കളിക്കിറങ്ങുന്നതിന് മുന്‍പായിരുന്നു പ്രകൃതിക്ക് വേണ്ടി സംസാരിച്ച് രോഹിത് എത്തിയത്. മൂന്നാം ഏകദിനത്തില്‍ 230 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റുകൊണ്ട് വലിയ പിന്തുണ നല്‍കാന്‍ രോഹിത്തിനായില്ല. ഒന്‍പത് റണ്‍സ് എടുത്ത രോഹിത്തിനെ തുടക്കത്തില്‍ തന്നെ സിഡില്‍ മടക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com