കോഹ് ലിയും മടങ്ങി, ഇന്ത്യ വീണ്ടും ധോനിയുടെ ചുമലില്‍; നേട്ടത്തില്‍ സച്ചിനും കോഹ് ലിക്കും ഒപ്പവുമെത്തി ധോനി

ശിഖര്‍ ധവാനുമായി  ചേര്‍ന്ന് 44 റണ്‍സിന്റെ കൂട്ടുകെട്ടും, ധോനിക്കൊപ്പം 54 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പും തീര്‍ത്താണ് കോഹ് ലി പുറത്തായത്
കോഹ് ലിയും മടങ്ങി, ഇന്ത്യ വീണ്ടും ധോനിയുടെ ചുമലില്‍; നേട്ടത്തില്‍ സച്ചിനും കോഹ് ലിക്കും ഒപ്പവുമെത്തി ധോനി

230 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ നഷ്ടമായതിന് പിന്നാലെ നായകന്‍ വിരാട് കോഹ് ലിയും മടങ്ങി. അര്‍ധ സെഞ്ചുറിക്ക് അടുത്ത് നില്‍ക്കവെയാണ് കോഹ് ലിയെ റിച്ചാര്‍ഡ്‌സന്‍ മടക്കിയത്. ഇതോടെ ഏകദിനത്തിലെ 49ാം അര്‍ധ സെഞ്ചുറി എന്ന ദീര്‍ഘനാളായി തുടരുന്ന കണക്ക് 50ലേക്കെത്തിക്കാന്‍ കോഹ് ലിക്ക് ഓസ്‌ട്രേലിയയിലും സാധിച്ചില്ല. 

ശിഖര്‍ ധവാനുമായി  ചേര്‍ന്ന് 44 റണ്‍സിന്റെ കൂട്ടുകെട്ടും, ധോനിക്കൊപ്പം 54 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പും തീര്‍ത്താണ് കോഹ് ലി പുറത്തായത്. 62 ബോളില്‍ നിന്നും മൂന്ന് ഫോറിന്റെ അകമ്പടിയോടെ 46 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ കോഹ് ലിയുടെ സമ്പാദ്യം. കളി 34 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

അഡ്‌ലെയ്ഡില്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയായിരുന്നു ധോനിയുടെ കളി. മെല്‍ബണിലേക്ക് എത്തുമ്പോള്‍ ഒരു നേട്ടം സ്വന്തമാക്കി സച്ചിനും കോഹ് ലിയും രോഹിത് ശര്‍മയും ഇടംപിടിച്ച ലിസ്റ്റിലേക്ക് എത്തുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍. ഓസീസ് മണ്ണില്‍ ഏകദിനത്തില്‍ ആയിരം റണ്‍സ് എന്ന നേട്ടം. 

മെല്‍ബണില്‍ കളിക്കാനിറങ്ങുമ്പോള്‍ ഈ നേട്ടത്തിനായി 34 റണ്‍സായിരുന്നു ധോനിക്ക് വേണ്ടത്. സിഡ്‌നിയില്‍ കോഹ് ലിക്ക് പിന്നാലെ നാലാമനായി ഇറങ്ങിയ ധോനി ആ നേട്ടവും മറികടന്നു. 35 ഏകദിനങ്ങളാണ് ധോനി ഓസ്‌ട്രേലിയയില്‍ കളിച്ചത്. 45.50 ബാറ്റിങ് ശരാശരിയിലാണ് ധോനി സച്ചിനും രോഹിത്തിനും കോഹ് ലിക്കും ഒപ്പം ഈ ഗ്രൂപ്പിലേക്ക് എത്തുന്നത്. 

47 ഏകദിനങ്ങളില്‍ നിന്നും 1491 റണ്‍സ് നേടിയ സച്ചിനാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ റണ്‍സ് നേടിയത്. 30 ഏകദിനങ്ങളില്‍ നിന്നും 1328 റണ്‍സോടെ രോഹിത്താണ് രണ്ടാമത്. 26 ഏകദിനങ്ങളില്‍ നിന്നും 1152 റണ്‍സോടെയാണ് കോഹ് ലി മൂന്നാമത് നില്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com