കളിക്കളത്തിലെ മാസ് മാത്രമല്ല, മാസ് മറുപടി പുറത്തും കൊടുത്തിട്ടാണ് ധോനിയുടെ പോക്ക്; പന്ത് കൊടുത്ത ബംഗാറിനോട് പറഞ്ഞത്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2019 12:05 PM  |  

Last Updated: 19th January 2019 12:05 PM  |   A+A-   |  

100

 

ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ഏകദിനത്തിന് ശേഷം കളിയില്‍ ഉപയോഗിച്ച പന്തും വാങ്ങിയാണ് ധോനി ഗ്രൗണ്ട് വിട്ടത്. വിരമിക്കല്‍ സൂചനയാണ് ഇതെന്ന് പറഞ്ഞ് വലിയ ബഹളമായിരുന്നു അന്നുണ്ടായത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ പരമ്പരയും ജയിപ്പിച്ച് ധോനി കയറിയത് അതിനും കൂടി മറുപടി നല്‍കിയാണ്...ബോള്‍ തിരികെ കൊടുത്തേക്ക്, ഇല്ലേല്‍ ഞാന്‍ വിരമിക്കുകയാണെന്ന് കരുതും...

മെല്‍ബണില്‍ കളി ജയിപ്പിച്ചതിന് ശേഷം എതിര്‍ ടീം അംഗങ്ങള്‍ക്കും സ്വന്തം ടീം അംഗങ്ങള്‍ക്കും കൈകൊടുക്കുന്നതിന് ഇടയിലായിരുന്നു കോച്ചിങ് അംഗമായ ബംഗാറിനോട് ധോനിയുടെ കിടിലന്‍ പ്രതികരണം വന്നത്. ബംഗാറിന്റെ കൈകളിലേക്ക് ബോള്‍ നല്‍കിക്കൊണ്ടായിരുന്നു വിമര്‍ശകരുടെ വായടപ്പിക്കുന്ന ധോനിയുടെ വാക്കുകള്‍. 

2019ല്‍ മികച്ച തുടക്കത്തിലൂടെ പ്രതീക്ഷ നല്‍കുന്ന ക്രീസിലെ കളിയും, കളിക്ക് പുറത്തെ വാക്കുകളും ധോനി ആരാധകര്‍ക്കെന്തായാലും ആഘോഷിക്കുവാനുള്ള വക തന്നെയാണ് നല്‍കുന്നത്. മൂന്ന് ഏകദിനങ്ങളില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ചുറിയോടെ 193 റണ്‍സാണ് ധോനി ഓസീസ് പരമ്പരയില്‍ നേടിയത്.  രണ്ടാമതുള്ള രോഹിത് ശര്‍മ നേടിയതാവട്ടെ 183 റണ്‍സും.