നിയമം ഫെഡറര്‍ക്കും ബാധകം; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഡ്രസിങ് റൂമിലേക്കെത്തിയ ഫെഡററെ തടഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2019 04:40 PM  |  

Last Updated: 19th January 2019 04:40 PM  |   A+A-   |  

aus12

20 വട്ടം ഗ്രാന്‍ഡ് സ്ലാം കിരീത്തില്‍ മുത്തമിട്ട ഇതിഹാസമാണ് അതെന്ന് ആ സുരക്ഷ ജീവനക്കാരന് അറിയില്ലായിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ഡ്രസിങ് റൂമില്‍ പ്രവേശിക്കാന്‍ എത്തിയ റോജര്‍ ഫെഡററാണ് കുഴങ്ങിയത്. അക്രഡീറ്റേഷന്‍ പാസ് ഇല്ലാത്തതിനാല്‍ ഫെഡററെ അകത്തേക്ക് കടത്തിവിടില്ലെന്ന് സുരക്ഷാ ജീവനക്കാര്‍ നിലപാടെടുത്തു. 

ഒടുവില്‍ ഫെഡററുടെ സപ്പോര്‍ട്ടിങ് സ്റ്റാഫിലുള്ളവര്‍ വന്ന് ഇത് സാക്ഷാല്‍ ഫെഡറര്‍ ആണെന്ന് അറിയിച്ചതിന് ശേഷമാണ് താരത്തിന് ഡ്രസിങ് റൂമില്‍ കയറുവാനായത്. സുരക്ഷാ ജീവനക്കാര്‍ കയറ്റി വിടില്ലെന്ന് നിലപാടെടുത്തപ്പോഴും, ക്ഷമയോടെ സപ്പോര്‍ട്ടിങ് സ്റ്റാഫിലുള്ളവര്‍ വരുന്നതിനായി ഫെഡറര്‍ കാത്തു നിന്നു. 

റോജര്‍ ഫെഡററിന് പോലും അക്രഡിറ്റേഷന്‍ വേണമെന്ന് പറഞ്ഞ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ തന്നെയാണ് ഇതിന്റെ വീഡിയോ പങ്കുവെച്ചത്. കളിക്കാരും, പരിശീലകരും, ഉദ്യോഗസ്ഥരും മറ്റ് അംഗങ്ങളുമെല്ലാം ഫോട്ടോ പതിച്ച ഐഡി കൂടെക്കൂട്ടണം എന്നാണ് അവിടെ നിയമം. ഐഡിയിലെ ബാര്‍ കോഡ് സ്‌കാന്‍ ചെയ്താണ് പ്രവേശനം.