ഫെഡററെ കണ്ട്, സെറീനയുടേയും ജോക്കോവിച്ചിന്റേയും പോര് ആസ്വദിച്ച് കോഹ് ലിയും അനുഷ്‌കയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2019 02:37 PM  |  

Last Updated: 19th January 2019 02:37 PM  |   A+A-   |  

federerkohlianushkaausopen

ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ഓസീസ് മണ്ണില്‍ ജയിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന നേട്ടവും സ്വന്തമാക്കിയാണ് കോഹ് ലി ഓസ്‌ട്രേലിയയില്‍ നിന്നും മടങ്ങുന്നത്. ആ നേട്ടത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ കോഹ് ലി ഓസ്‌ട്രേലിയന്‍ ഓപ്പണിലേക്കും എത്തി. തന്റെ ആരാധനാപാത്രമായ റോജര്‍ ഫെഡററിന് ഒപ്പം നിന്നുമുള്ള ഫോട്ടോയാണ് കോഹ് ലിയിപ്പോള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്. 

കോഹ് ലിക്കൊപ്പം അനുഷ്‌കയുമുണ്ട്. മൂന്ന് സൂപ്പര്‍ സ്റ്റാറുകളുമുള്ള ഫോട്ടോ ഇപ്പോള്‍ ആഘോഷമാക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍. പുരുഷ വിഭാഗം സിംഗിള്‍സിന്റെ മൂന്നാം റൗണ്ടില്‍ ഡെനിസ് ഷപോവലോവിനെ നിലവിലെ ചാമ്പ്യന്‍ ജോക്കോവിച്ച് തോല്‍പ്പിക്കുന്ന കളിയും, വനിതാ വിഭാഗം സിംഗിള്‍സില്‍ സെറിന നാലാം റൗണ്ടിലേക്ക് കടന്ന കളിയും കോഹ് ലി കണ്ടതായാണ് സൂചന. ഇരുവരുടേയും കളിയുടെ ഫോട്ടോ കോഹ് ലി പങ്കുവെച്ചിരുന്നു. 

റോജര്‍ ഫെഡററുടെ വലിയ ആരാധകനാണ് താനെന്ന് പലവട്ടം കോഹ് ലി തുറന്നു പറഞ്ഞിട്ടുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കറിനൊപ്പം ടെന്നീസ് വേദികളില്‍ കോഹ് ലിയേയും നമ്മള്‍ കണ്ടിട്ടുണ്ട്. 2015ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വെച്ച് ഫെഡററെ കണ്ടപ്പോള്‍ ഒരിക്കലും മറക്കാത്ത ഒന്ന് എന്നായിരുന്നു കോഹ് ലി പറഞ്ഞത്. പ്രായത്തെ മാറ്റി നിര്‍ത്തി, വെല്ലുവിളികളെ ഫെഡറര്‍ അതിജീവിക്കുന്നത് തനിക്ക് പ്രചോദനമാണെന്നും കോഹ് ലി പറഞ്ഞിരുന്നു.